നിങ്ങളും ദുൽഖറും ഒന്നിക്കുമോ,കമ്മെന്റിന് മറുപടിയുമായി ഒമർ ലുലു

കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക്‌ ആവേശമായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ എത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നൽകുന്ന കണക്ക്. ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷനുപുറമേ ‘ഫിയോകി’ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദർശനങ്ങളുടെ ടിക്കറ്റുകൾ പൂർണമായി വിറ്റുപോയി.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒമർ ലുലുവിന്റെ വാക്കുകളാണ്.

തന്റെ ആരാധകാരുമായി സംസാരിക്കുന്നതിനിടയിലാണ് ഇദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ഒമർ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയ്ക്കാണ് കമ്മെന്റ് വന്നത്.കമ്മെന്റ് ഇങ്ങനെ,നിങ്ങൾ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച് മാത്രം പടം എടുക്കുന്നത്? ദുൽഖർ സൽമാനെ വച്ച് നിങ്ങൾക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് താങ്കളുടെ’,‘നിങ്ങളും ദുൽഖറും ഒന്നിക്കുമോ ഭായ്’ എന്ന് ചോദിച്ച ആരാധകന് സംവിധായകൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമർ ലുലു നൽകിയ മറുപടി.ഒമർ ലുലുവിന്റെ ഈ വാക്കുകൾ അടുത്ത ചോദ്യങ്ങൾക്ക് വഴിവെച്ചു.അപ്പോൾ യഥാർത്ഥമായി ഒരു സിനിമക്കും ഇരുന്നൂറ്‌ കോടി കിട്ടിയിട്ടില്ലല്ലേ ഇക്കാ, അത് കൊള്ളാം എന്നാണു ഇപ്പോൾ ഉയരുന്ന ചോദ്യം.

ഇത്തരം സംശയകരമായ ചോദ്യം ചോദിക്കുന്നവരോട് ‘ലോജിക്കലി തിങ്ക് ബ്രദർ ജസ്റ്റ് കംമ്പയർ വിത്ത് ബോളിവുഡ് ഓഡിയൻസ് ഇൻ നംമ്പർ & കാൽക്കിലേറ്റ്’ എന്നാണ് ഒമർ ലുലു നൽകുന്ന മറുപടി.ഏതായാലും ഒമർ ലുലുവിന്റെ ഈ വാക്കുകൾ വൈറൽ ആയിരിക്കുക ആണ്. എന്നാണ് ആ 200 കോടി സിനിമ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

Scroll to Top