മക്കളെ ഇത് ഐറ്റം വേറെയാ, ജാവോ, മുഖ്യമന്ത്രിയെ പിന്തുണച്ച് ഒമർ ലുലു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ്ങിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് പലപ്പോഴും വിമർശനങ്ങൾ ഏൽക്കാറുണ്ട് പല കാരണങ്ങൾ കൊണ്ടും.എന്നാൽ അതിനെല്ലാം തക്കതായ മറുപടി അപ്പോൾ തന്നെ ഒമർ ലുലു നൽകാറുണ്ട്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ്.പോസ്റ്റിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് ആണ് കുറിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ സംഭാഷണം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്. ഇന്നലെ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും വിവിധ പാർട്ടികളുടെ വൻപ്രതിഷേധ പരമ്പര അരങ്ങേറിയിരുന്നു.മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്റ് ചെയ്താണ് ഇദ്ദേഹം ഒറ്റ വരിയിൽ കുറിച്ചത് ഇങ്ങനെ,മക്കളെ ഇത് ഐറ്റം വേറെയാ വെറുതെ സമയം കളയണ്ട ജാവോ. നിരവധി പേരാണ് ഒമറിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്.

Scroll to Top