“എന്റെ വിന്റർ ഗാർഡനും ഞാനും”; അടുക്കളത്തോട്ട പരിപാലനവുമായി പദ്മപ്രിയ !! വിഡിയോ

മോഡലിങ്ങിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് പദ്മപ്രിയ. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി,തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് 2007,2009 വർഷങ്ങളിൽ ലഭിച്ചു.

താരം കുറച്ച് നാളുകൾ ആയി സിനിമ അഭിനയത്തിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.എന്നാൽ ബിജു മേനോൻ നായകനായ ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചുവരവ് നടത്തി.ഒ.ടി.ടിയിൽ ഇറങ്ങിയ വണ്ടർ വുമൺ ആണ് അവസാനം റിലീസ് ആയത്.എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പദ്മ പ്രിയ.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്..

“എന്റെ വിന്റർ ഗാർഡനും ഞാനും, ഒരു പ്രണയകഥ..”, എന്ന ക്യാപ്ഷനോടെയാണ് പദ്മപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീടിന്റെ പറമ്പിൽ വളർന്ന ഒരു ഫലം കാണിച്ചുകൊണ്ടുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.കുറച്ച് നാൾ മുമ്പ് വീടിന്റെ പുറകുവശത്ത് പൂന്തോട്ടം ഒരുക്കാനാണ് പത്മപ്രിയ തൂമ്പയുമായി മണ്ണിലിറങ്ങിയ വിഡിയോ പങ്കുവെച്ചിരുന്നു.ഇത് നല്ലൊരു വ്യായാമം കൂടെയാണ് ഇതെന്നും താരം പറയുന്നു.മുണ്ടും ഷർട്ടും ഉടുത്താണ് ഇത് ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top