കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി മോദിയുടെ ഛായ ; പ്ര തിഷേധവുമായി ബിജെപി

ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ബിജെപി ആരോപിച്ചു.ബിജെപിയാണ് പ്ര തിഷേധവുമായെത്തിയത്.എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി.പ്ര തിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പിന്‍വാങ്ങിയത്.

അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് പ്ര തിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ ഏജൻസിയാണ് ഇത്തവണ പാപ്പാഞ്ഞിയെ ഒരുക്കുന്നത്. നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കൊ വിഡ് മഹാമാരിയെ കീഴടക്കിയ പാപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കുന്നത്. ആർക്കും പരാതിയില്ലാത്ത രൂപത്തിൽ പാപ്പാ‍‍ഞ്ഞി ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയത്.

Scroll to Top