കറുപ്പ് സാരിയിൽ സുന്ദരിയായി താരം, ഇത് പാർവതി തന്നെയാണോയെന്ന് മൂക്കത്ത് വിരൽ വെച്ച് ആരാധകർ.

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

പുഴുവാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാർവതി.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് താരം ഉള്ളത്.

താരത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. എന്നാൽ ഫോട്ടോകൾ കണ്ടിട്ട് ഇത് പാർവതി തന്നെയാണോ, തടി വെച്ചോ എന്നൊക്കെയാണ് കമ്മെന്റുകൾ വരുന്നത്. വ്യാഴാഴ്ച മുംബൈയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ വരാനിരിക്കുന്ന 40 പുതിയ ശീർഷകങ്ങളുടെ ഒരു ലിസ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഈ പരിപാടിയിൽ ആയിരുന്നു പാർവതി കറുത്ത സാരി അണിഞ്ഞ് എത്തിയത്.ഏതായാലും ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top