വാവ സുരേഷിനെ വിളിക്കണ്ട എന്ന ക്യാമ്പയിൻ വരെ ഉണ്ടായി, കോട്ടയകാരുടെ ദാനമാണ് ഈ ജീവൻ : വാവ സുരേഷ്

വാവ സുരേഷ് ചികിത്സ ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തി. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇദ്ദേഹതിന്റെ വാക്കുകളാണ്.ചികിത്സയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാണ് വാവ സുരേഷ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എന്നും ഇദ്ദേഹം പറയുന്നു. വാവ സുരേഷിന്റെ വാക്കുകളിലേക്ക്,S,കോട്ടയത്തുകാരുടെ ദാനമാണ് എന്റെ ജീവൻ.പ്രതീക്ഷയില്ലാത്ത ജീവിതത്തിൽനിന്ന് പ്രതീക്ഷയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിച്ച നല്ല മനസുകൾക്കു നന്ദി പറയുന്നു. അറിയുന്ന എല്ലാവരും രക്ഷപ്പെടാൻ പ്രാർഥിച്ചു.പള്ളിയിലും ചർച്ചിലും എല്ലാം പ്രാർത്ഥനകൾ ഉണ്ടായിരുന്നു.താൻ മ രണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല.

അവർക്കു മലയാളികൾ മറുപടി കൊടുക്കും.വാവ സുരേഷിനെ വിളിക്കരുത് എന്ന രീതിയിലുള്ള ക്യാമ്പയ്ൻ വരെ ഉണ്ടായിരുന്നു. എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല.തനിക്കു കിട്ടിയ സ്നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.കോട്ടയകർ തന്ന ദാനമാണ് ഈ ജീവിതം. വണ്ടി ഓടിച്ചിരുന്ന അദ്ദേഹത്തോട് എനിക്ക് വലിയ കടപ്പാട് ഉണ്ട്. എന്റെ ആരാധന പുരുഷൻ മന്ത്രി വാസവൻ ഹോസ്പിറ്റലിൽ എത്തുകയും എനിക്ക് വേണ്ട എല്ലാ സഹായങ്ങൾ നൽകി. അതുപോലെ തന്നെ 2 ആഴ്ച ഇനി റസ്റ്റ്‌ എടുക്കുകയാണ്. ഇനി കൊറോണ വന്നാൽ എനിക്ക് പിടിച്ച് നിൽക്കാൻ സാധിക്കില്ല. അതുകൊണ്ട് എല്ലാവർക്കും നന്ദി.

Scroll to Top