ചില്ല് കഷ്ണങ്ങൾ ചേർത്തുവച്ച ലോകഭൂപടം, അതിൽ തെളിയുന്ന തന്റെ മിറർ സെല്ഫിയുമായി പ്രണവ് !!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ.2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.

തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു. പ്രണവ് മോഹൻലാല്‍ പങ്കുവയ്‍ക്കുന്ന യാത്രാ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രണവ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ചില്ല് കഷ്ണങ്ങൾ ചേർത്തുവച്ച് തയാറാക്കിയ ഒരു ലോകഭൂപടത്തിൽ പതിഞ്ഞ തന്റെ മിറർ സെൽഫിയാണ് കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന തന്റെ ഒരു ചിത്രം പ്രണവ് പോസ്റ്റ് ചെയ്തത് രണ്ട് ദിവസം മുമ്പാണ്. പാട്ടിൻ്റെ ഇമോജിയോട് കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഈ ചിത്രങ്ങൾക്കൊക്കെ ആരാധകർ നൽകുന്നത്.

Scroll to Top