പ്രണയദിനത്തിൽ ട്രാൻസ്ജൻഡർ പ്രവീണിനും റിഷാനയ്ക്കും വിവാഹം.

ഫെബ്രുവരി 14 ന് പ്രണയദിനത്തിൽ ഒരു ജന്മം മുഴുവൻ യുദ്ധം ചെയ്ത് വിജയിച്ച സന്തോഷം നേടിയെടുക്കുകയാണ് റിഷാനയും പ്രവീണും. ട്രാൻസ്ജൻഡർ ആയ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും വിവാഹിതർ ആകുകയാണ്.ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അടുത്ത ബന്ധുക്കളും ട്രാൻസ്ജൻഡർ സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഇഷ്ട മേഖലയായ മോഡലിങ്ങിനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു.ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top