ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവായി സഹദ്, സന്തോഷം പങ്കുവെച്ച് അമ്മ സിയാ.

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ സഹദ് കുഞ്ഞിന് ജന്മം നൽകി.ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഹദ് ഫാസിൽ സിയ പവൽ ട്രാൻസ് ദമ്പതികൾ.കഴിഞ്ഞ ദിവസം ചെക്ക്അപ്പിന് വന്നതാണ് എന്നും ഷുഗർ കൂടിയത് കൊണ്ട് അഡ്മിറ്റ് ആക്കിയെന്നും നാളെ സിസേറിയൻ ഉണ്ടാകും എന്നും സിയാ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ സന്തോഷ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ.

സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്‍റെ ലിം ഗം വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു.തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നത്തിന് തന്റെ ഇക്ക സഹദ് ഫാസിലിലൂടെ പൂർണതയുണ്ടാകാൻ പോകുകയാണെന്ന് സിയ പവൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവയ്ക്കുന്നു. മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാര്‍ത്ത ഇരുവരും പങ്കുവച്ചത്. ഇപ്പോഴിതാ വൈറൽ ആകുന്നത് സിയയുടെ വാക്കുകളാണ്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് സിയാ മനസ് തുറക്കുന്നത്.

video

Scroll to Top