തായ്‌ലൻഡിൽ നിന്ന് വീണ്ടും ഗ്ലാമർ ഫോട്ടോകളുമായി പ്രിയ വാര്യർ ; വൈറൽ ഫോട്ടോസ്

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി.അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.തായ്‌ലൻഡിലെ ഫി ഫി ദ്വീപിലെ കേവ് ബീച്ചിൽ നിന്നുള്ള ഫോട്ടോകളാണ് ആരാധകർക്ക് ആയി പങ്കുവെച്ചത്.ബിക്കിനിയിൽ ഹോട്ട് ലൂക്കിലാണ് താരം.ബാങ്കോക്കിലെ ഒരു മ്യൂസിയം സന്ദർശിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുമുണ്ട്. മിനി സ്കർട്ടിലും ടോപ്പിലും വളരെ ക്യൂട്ട് ലുക്കിലാണ് പ്രിയ വാര്യർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സാനിയ ഇയ്യപ്പനും തായ്‌ലൻഡിൽ പോയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.നിരവധി കമന്റുകളാണ് പ്രിയയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക്, രഞ്ജിത് ശങ്കറിന്റെ 4 ഇയേഴ്സ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Scroll to Top