മെലിഞ്ഞ് ഉണങ്ങി, താടിയും മുടിയും വളർത്തി മരുഭൂമിയിലെ പൊടിപടലങ്ങൾക്കിടയിൽ, ഈ രൂപം ആരുടേത്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മെലിഞ്ഞ് ഉണങ്ങി, താടിയും മുടിയും വളർത്തി മരുഭൂമിയിലെ പൊടിപടലങ്ങൾക്കിടയിൽ നിൽക്കുന്ന ഒരു മനുഷ്യന്റെ ഫോട്ടോയാണ്.ഈ രൂപം ആരുടേത് എന്നതിന് ആർക്കും സംശയമില്ല. കണ്ടാൽ തന്നെ ഉറപ്പിക്കാം ബെന്യാമിന്റെ ആടുജീവിതത്തിന് വേണ്ടിയുള്ള പ്രിഥ്വിയുടെ ഡെഡിക്കേഷൻ ആണെന്ന്.ഈ ഫോട്ടോസ് കണ്ടിട്ട് സിനിമയ്ക്ക് വേണ്ടി എടുത്ത പ്രയത്നം വ്യക്തമാണ്. തീയേറ്ററുകളിൽ കോളിളക്കം സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

നിരവധി പേരാണ് ഈ ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി ഷെയറും ലൈക്കും ചെയ്തത്.സിനിമയിലെ കഥാപത്രത്തിന് വേണ്ടി പ്രിഥ്വി നടത്തിയ മേക്ക് ഓവർ തികച്ചും അമ്പരിപ്പിക്കുന്ന ഒന്നാണ്.തന്റെ ശരീരത്തെ ഇതിനായി ഒരുപാട് ചൂഷണം ചെയ്തുവെന്നും ഇനി ഇങ്ങനെ റിസ്ക് എടുക്കില്ല എന്നുമാണ് പ്രിഥ്വി മാധ്യമങ്ങളോട് പറഞ്ഞത്.ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ്.

ആ സിനിമയ്ക്ക് വേണ്ടി പ്രിഥ്വി അത്രയ്ക്കും കഠിനധ്വാനം ചെയ്തിട്ടുണ്ട്.2020ൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങിയിരുന്നു.സിനിമയ്ക്ക് വേണ്ടി ശരീരം മെലിഞ്ഞിയിപ്പിച്ചതും ഉണ്ടായ മാറ്റങ്ങളും എല്ലാം തന്നെ പ്രേക്ഷകർ കയ്യടിയോടെയാണ് ഏറ്റെടുത്തത്.തിരുവല്ലയിലെ അയ്യൂരിൽ 2018 മാർച്ച് 1ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

2018 ഏപ്രിൽ ആദ്യം തന്നെ കേരളത്തിലുള്ള ചിത്രീകരണം പൂർത്തിയായി. ബാക്കി ചിത്രീകരണം ജൂണിലേക്ക് മാറ്റി വെക്കുകയും ചെയ്തു. കൂടാതെ 27 വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്. ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ്.

Scroll to Top