മക്കൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഉർവശി ; കുഞ്ഞാറ്റ ഇത്രയും വളർന്നോ എന്ന് ആരാധകർ !! ഫോട്ടോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി.ഉത്സവമേളം ,പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശി ആയിരുന്നു .1979 പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് ഉർവശി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് .രണ്ടായിരത്തിൽ ആണ് മനോജ് കെ ജയനും ഉർവശിയും ഏറെക്കാലത്തെ ,പ്രണയത്തിനുശേഷം വിവാഹിതരായിരുന്നത് . എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്.മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്.

ഉർവശി–മനോജ് കെ ജയൻ ദാമ്പത്യബന്ധത്തിലെ ഏകമകളാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി.മനോജ് കെ ജയനുമായി പിരിഞ്ഞ ശേഷം വീണ്ടും വിവാ​ഹിതയായ ഉർവശിക്ക് ഇഷാൻ എന്നൊരു മകൻ കൂടിയുണ്ട്. ആശയെന്നാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. ആ ബന്ധത്തിലും ഒരു മകൻ മനോജ് കെ ജയനുണ്ട്. മകൾ കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ഉര്‍വശിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൾ തേജയ്ക്കും ഇളയമകനായ ഇഷാനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉർവശി.

ഈ കഴിഞ്ഞ ദിവസമാണ് ഉർവശി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിക്കുന്നത്.ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പമുള്ള ഫോട്ടോയായിരുന്നു ആദ്യമായി പങ്കുവെച്ചത്.നിരവധി പേരാണ് താരം പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി വന്നത്.‘‘എന്ത് ഭംഗി ചേച്ചി ഈ കാഴ്ച, മനസ്സ് നിറഞ്ഞ സന്തോഷം’’ എന്നായിരുന്നു പുതിയ ചിത്രത്തിന് താഴെയായി ബീന ആന്റണി കുറിച്ചത്.

Scroll to Top