ഇത്രയും സിംപിൾ ലുക്കിൽ താരത്തെ കണ്ടിട്ടേയില്ല, വൈറലായി പ്രിയയുടെ ഫോട്ടോസ്.

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി.

വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

കളമശ്ശേരിയിലുള്ള ക്രോമ ഇലക്ട്രോണിക് സ്ഥാപനം സന്ദർശിക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്.ഷോപ്പിൽ വന്നപ്പോൾ വളരെ സിമ്പിൾ ലുക്കിലാണ് എത്തിയത്.സാൻഡൽ കളർ കുർത്തിയും റെഡ് ബോട്ടവുമാണ് താരം ധരിച്ചിട്ടുള്ളത്.വളരെ സിംപിൾ ആയിട്ടാണ് താരം എത്തിയത്. അതോടെ പ്രേക്ഷകരും താരത്തിന്റെ ലുക്ക്‌ കണ്ട് കയ്യടിക്കുകയാണ്.

Scroll to Top