ഓണപുടവയിൽ സുന്ദരിയായി രാധിക, റെസിയ എന്നും ഇന്നും ഒരു പോലെയെന്ന് ആരാധകർ.

റസിയ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ സിനിമാപ്രേമികളുടെ ഇടനെഞ്ചിലിടം നേടിയ നടിയാണ് രാധിക. വിവാഹശേഷം ദുബായിൽ സ്ഥിരതാമസമാക്കിയ രാധിക തന്നെ തേടിയെത്തുന്ന നല്ല കഥാപാത്രങ്ങളെ കൂടെ കൂട്ടാൻ ശ്രമിക്കാറുണ്ട്.മോഹന്‍ലാല്‍ ചിത്രം വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായി ആയിരുന്നു രാധികയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു.

മിന്നാമിന്നിക്കൂട്ടം, ട്വന്റി, ട്വന്റി, ഡാഡി കൂൾ എന്ന ചിത്രത്തിലൊക്കെ താരം നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2019ൽ ഇറങ്ങിയ ഓള് ആണ് താരത്തിന്റെ അവസാന ചിത്രം. 2016ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം രാധിക എത്തിയിരുന്നു. രാധിക റസിയ എന്ന പേരിലാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പേജുളളത്.2006ലായിരുന്നു ലാല്‍ജോസിന്റെ സംവിധാനത്തില്‍ ക്ലാസ്‌മേറ്റ്‌സ് പുറത്തിറങ്ങിയത്.

രാധികയ്‌ക്കൊപ്പം പൃഥ്വിരാജ് , ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാ മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്‌മേറ്റ്‌സ് എടുത്തത്.ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ഒപ്പം അലക്‌സ് പോള്‍ ഒരുക്കിയ ക്ലാസ്‌മേറ്റ്‌സിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരുകയാണ് നടി.

ആയിഷ എന്ന ചിത്രത്തിലാണ് രാധിക ഇപ്പോള്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് രാധികയുടെ പുതിയ ഫോട്ടോസ് ആണ്. ഓണം പ്രമാണിച്ച് എടുത്ത ഫോട്ടോസ് ആണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സെറ്റ് സാരി ഉടുത്ത് കയ്യിൽ പൂക്കൊട്ടയുമായി ആണ് രാധിക ഉള്ളത്. ഫോട്ടോസ് കണ്ടതോടെ വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും അതെ പോലെ തന്നെയുണ്ട് രാധിക എന്നാണ് പ്രേക്ഷകരുടെ കമ്മെന്റുകൾ. ഏതായാലും ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Scroll to Top