സെറ്റ് സാരിയും ചുവപ്പ് പൊട്ടും ; നാടൻ ലുക്കിൽ ഓണാശംസകളുമായി പ്രിയ വാര്യർ !!

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി.

വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

ഓണത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.സെറ്റ് സാരിയിൽ നാടൻ ലുക്കിലാണ് താരം. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ ആണ് താരം എത്തിയത്.ചുവപ്പ് വലിയ പൊട്ട് ഇട്ട് തനി നടൻ ലൂക്കിലുള്ള താരത്തിന്റെ ചിത്രങൾ പകർത്തിയിരിക്കുന്നത് വഫാറയാണ്.ഉണ്ണി പി.എസാണ് പ്രിയ വാര്യർക്ക് ഈ ലുക്കിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.

Scroll to Top