ചക്കപ്പഴത്തിലെ സുമേഷിന്റെ വിവാഹം 28 ന്, സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് റാഫിയുടെ വധു

ഫ്ലവർസിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം’ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെയും ഇന്‍സ്റ്റാ വീഡിയോകളികളുടെയുമാണ് റാഫി ശ്രദ്ധേയനായത്. തുടര്‍ന്ന് റാഫി വെബ് സീരീസുകളിലും സീരിയലുകളിലും അഭിനയിച്ചു.സുമേഷ് എന്ന കഥാപാത്രം ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു.

നിർമ്മാണ സൈറ്റുകളിലും മറ്റ് ഓഫ്‌ ജോലികളിലും ജോലി ചെയ്യുന്നതിലൂടെ കുടുംബത്തെ സഹായിക്കാൻ പാടുപെടുന്ന ഈ ചെറുപ്പക്കാരൻ പലപ്പോഴും തന്റെ സ്വപ്നങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് പങ്കിടുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകർ താരത്തെ പിന്തുടരുന്നു. ഇപ്പോഴിതാ, പരമ്പരയിൽ സുമേഷ് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന റാഫി വിവാഹിതനാവുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

താരത്തിന്റെ എൻഗേജ്മെന്റ് ജൂലൈയ് നാലിന് കഴിഞ്ഞു.ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മഹീനയെ ആണ് റാഫി വിവാഹം കഴിക്കുന്നത്.ഫെബ്രുവരി 28 നാണ് വിവാഹം.സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top