കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്!!

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജി ഹരിദാസിന്റേത്.എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ്.ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്.തന്റെ നയങ്ങൾ വ്യക്തമാക്കുന്നതിൽ ആരെയും നോക്കിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന് വരുന്ന വിമർശനങ്ങളും ഏറെയാണ്.

ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു .ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.ഇപ്പോഴിതാ സഹോദരൻ ശ്രീപ്രിയന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ബ്രീസ് ജോർജ് ആണ് ശ്രീപ്രിയന്റെ വധു. ഞായറാഴ്ച ആലപ്പുഴയിൽ വച്ചായിരുന്നു വിവാഹം നടന്നത്. രഞ്ജിനിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ശ്രീപ്രിയനെയും ചിത്രത്തില്‍ കാണാം.

എന്താരു നിമിഷം എന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷന്‍. ഹൈന്ദവാചാര പ്രകാരമായിരുന്നു ചടങ്ങ്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീപ്രിയന്റെ വേഷം. വെള്ള പട്ടു സാരിയാണ് ബ്രീസ് ധരിച്ചത്. ചുവപ്പും നീലയും നിറം കലർന്ന സാരിയിലാണ് രഞ്ജിനി ചടങ്ങിന് എത്തിയത്. കഴിഞ്ഞ ദിവസം സംഗീത് പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും രഞ്ജിനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. രഞ്ജിനിയുടെ ഉറ്റ സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസും വിവാഹത്തിനെത്തിയിരുന്നു. ‘ഇവനെ വിവാഹം കഴിപ്പിക്കാൻ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയാറാണോ? എങ്കില്‍ നമുക്ക് അത് അങ്ങ് നടത്താം’- വിവാഹത്തിനു മുമ്പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചു.

Scroll to Top