പുഷ്പ രണ്ടാം ഭാഗത്തിന് രശ്‌മിക മന്ദാന ചോദിച്ചിരിക്കുന്നത് കോടികൾ ; ആവശ്യം അംഗീകരിച്ച് നിർമാതാക്കൾ.

തെന്നിന്ത്യയിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ തന്നെ കുറഞ്ഞ കാലത്തിനുള്ളിൽ ചുവടുറപ്പിച്ച നടിയാണ് രശ്മിക മന്ദാന.തെന്നിന്ത്യയിൽ വർഷങ്ങളായി തുടരുന്ന പല നായികമാരും ഇപ്പോഴാണ് ബോളിവുഡിൽ അവസരങ്ങൾ തേടുന്നത്. ഇവർക്കിടയിലാണ് കുറഞ്ഞ കാലത്തിനുള്ളിൽ രശ്മിക കുതിച്ചു കയറിയത്.അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചിത്രം പുഷ്പയുടെ ഗംഭീര വിജയത്തിനു പിന്നാലെ രശ്മികയുടെ താരമൂല്യവും കുത്തനെ ഉയർന്നിരിക്കുകയാണ്.

അല്ലു അർജുനും ഫാസിലും ഒന്നിച്ചെത്തിയ ചിത്രം ഡിസംബര്‌ 17 ന് ആയിരുന്നു റിലീസ് ചെയ്തത്. തെലുങ്കിൽ മാത്രമല്ല മാത്രമല്ല മലയാളം, തമിഴ്,കന്നഡ, ഹിന്ദി എന്നി ഭാഷകളിലായിരുന്നു പ്രദർശനത്തിന് എത്തിയിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനമയെ പോലെ തന്നെ ഇതിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. അതിനിടയിൽ രണ്ടാം ഭാഗത്തിന് അല്ലു അർജുൻ തന്റെ പ്രതിഫലം കൂട്ടിയിരുന്നു. ഇപ്പോഴിതാ നായിക രശ്മികയും തന്റെ പ്രതിഫലം കൂട്ടിയിരിക്കുകയാണ്.

ആദ്യ ഭാഗം വൻ വിജയമായതോടെ നടി പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം മൂന്ന് കോടി രൂപയാണ് രശ്മി ചോദിച്ചിരിക്കുന്നത്. ഇത് നിർമ്മാതാക്കള ഞെട്ടിപ്പിച്ചിട്ടുണ്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.രശ്മികയുടെ ആവശ്യം ചിത്രത്തിന്റെ നിർമാതാക്കൾ അംഗീകരിച്ചതായാണ് സൂചന. വാർത്തകൾ ശരിയാണെങ്കിൽ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമായിരിക്കും പുഷ്പയുടെ രണ്ടാം ഭാഗത്തിനായി താരം വാങ്ങുക.രശ്മികയുടെ ബോളിവുഡ് ചിത്രങ്ങളായ മിഷൻ മജ്നു, ഗുഡ് ബൈ എന്നീ ചിത്രങ്ങളുടെ റിലീസും ഈ വർഷം ഉണ്ടാകും.30 – 32 കോടി ആദ്യഭാഗത്തിന് വാങ്ങിച്ച അല്ലു അർജുൻ രണ്ടാം ഭാഗത്തിന് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Scroll to Top