ഏറ്റവും പ്രിയം നിന്റെ അപ്പ എന്ന വേഷം , ‘നിർഭയത്തോടെയും സ്വാതന്ത്രത്തോടെയും നീ വളരാൻ വേണ്ടത് ഞാൻ ചെയ്യും’; മകളോട് ടോവിനോ !!

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ നാം ഇന്ന് കാണുന്ന താരമായി മാറിയത്. .മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയുന്ന താരമാണ് ഇദ്ദേഹം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അതുപോലെ തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് ബി​ഗ് സ്ക്രീൽ എത്തുന്നത്.

പിന്നീട് ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങി.ഏറ്റവും ഒടുവിൽ ഇറങ്ങിയ മിന്നൽ മുരളി മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മകൾ ഇസയ്ക്കൊപ്പമുള്ള സ്നേഹ സുന്ദര നിമിഷങ്ങളെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പങ്കുവയ്ക്കുകയാണ് താരം. തടാകത്തിന്റെ മധ്യത്തിൽ അപ്പനൊപ്പം ചിരിയോടെ നിൽക്കുന്ന ഇസയുടെ വീഡിയോയും ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ഇസയുടെ ആറാം പിറന്നാളാണ് ഇന്ന്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയ സ്പർശിയായ കുറിപ്പാണ് ടൊവിനോ പങ്കുവെച്ചത്.

‘എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഒപ്പം നിൽക്കുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം ചെയ്യാൻ നീ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു. നീ അറിയണം, അപ്പ ചെയ്യുന്നതും അതില്‍ കൂടുതലും നിനക്ക് ചെയ്യാൻ കഴിയും. എന്റെ‘ പാർട്ട്ണർ ഇൻ ക്രൈം’ ആയിരിക്കുന്നതിന് നന്ദി!ഒരു അഭിനേതാവ് എന്ന നിലയിൽ, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, എന്നാൽ നിങ്ങളുടെ അപ്പ എന്ന വേഷമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഞാൻ ലോകത്തിലെ എല്ലാ ശക്തികളുമുള്ള ഒരു സൂപ്പർ ഹീറോ ആണെന്നാണ് നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഞാൻ അത്ര ശക്തനല്ലെന്ന് നീ തിരിച്ചറിയും. നിന്റെ തല ഉയർത്തിപ്പിടിക്കുന്നതിനും ശരിയായതിന് വേണ്ടി നിലകൊള്ളുന്നതിനായി എന്റെ സ്നേഹം

നിനക്കൊപ്പമുണ്ടാകും. ഈ ലോകത്തെ നിനക്ക് വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ ഞാൻ തീർച്ചയായും ശ്രമിക്കും. ഏറ്റവും മനോഹരവും ആത്മവിശ്വാസമുള്ളവളുമായി നീ വളരുമെന്നും നീ നിന്റെ സ്വന്തം സൂപ്പർഹീറോ ആകുമെന്നും ഞാൻ ഉറപ്പാക്കും.’സ്നേഹം, അപ്പ . മകളോടുള്ള സ്നേഹവും കരുതലും നിറയുന്ന ഈ കുറിപ്പും വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ടൊവിനോയുടെ പോസ്റ്റിന് താഴെ കമന്റുകളും ലൈക്കുകളും നിറയുകയാണ്.ഇസയെ കൂടാതെ ഒരു മകൻ കൂടിയുണ്ട് ടൊവിനോ-ലിഡിയ ദമ്പതികൾക്ക്. തഹാൻ ടൊവിനോ എന്നാണ് മകന് ടൊവിനോ പേര് നൽകിയിരിക്കുന്നത്.

Scroll to Top