അയാൾ എന്നെ അപമാ നിച്ച് ആസ്വദിക്കുകയായിരുന്നു, കേട്ടുനിന്നവർ ഞെട്ടി, രശ്മി സോമൻ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് രശ്മി സോമൻ. സിനിമ രംഗത് നിന്ന് സീരിയൽ രംഗത്തേക്ക് എത്തിയ നടിയാണ് രശ്മി .ബിഗ് സ്‌ക്രീനില്‍ തിളങ്ങയതിനെക്കാള്‍ മിനിസ്‌ക്രീനിലാണ് താരം കൂടുതല്‍ സമയവും ചിലവഴിച്ചത്. സീരിയല്‍ മേഘലയില്‍ നിന്നും മാറി നിന്ന നടി ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിവരുകയായിരുന്നു. അനുരാഗം എന്ന സീരിയലിലൂടെയാണ് രശ്മി അടുത്തിടെ തിരിച്ചെത്തിയത് .മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഹരി, താലി, അക്കരപ്പച്ച, അക്ഷയപാത്രം, ഭാര്യ, സപത്‌നി, മകളുടെ അമ്മ എന്നിങ്ങനയുള്ള നിരവധി സീരിയലുകളിലെ താരത്തിന്റെ അഭിനയം ആരാധകര്‍ ഏറ്റെടുത്തിരുന്നു.സംവിധായകൻ എ എൻ നസീറും രസ്മിയും തമ്മിലുള്ള വിവാഹവും വേർപിരിയലും ഏറെ ചർച്ചയായിരുന്നു . തന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കിടുമായിരുന്നു.യൂട്യൂബ് ചാനലിലൂടെയും വിഡിയോയും എത്താറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്.

തനിക്ക് നേരിടെണ്ടി വന്ന ബോ ഡി ഷൈ മിങ്ങിനെ കുറിച്ചാണ് വിഡിയോയിൽ പറയുന്നത്.വണ്ണം കൂടുതൽ ആണെന്നും കുറക്കണം എന്നൊക്കെയുള്ള ഉപദേശങ്ങൾ കെട്ട് മടുത്തെന്നും രശ്മി പറയുന്നു. വിഡിയോയിൽ രശ്മി പറയുന്നത് ഇങ്ങനെ,എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാൻ കാര്യമാക്കാറില്ല. പക്ഷേ, ചിലരുണ്ട്. പിറകെ നടന്ന് പറഞ്ഞു കൊണ്ടിരിക്കും. മുടി പോയി, കുരുവന്നു, കണ്ണിനു താഴെ കറുപ്പു നിറം വന്നു. മനുഷ്യരായാൽ ഇങ്ങനെ മുടി കൊഴിയുകയും കുരുവരികയും എല്ലാം ചെയ്യും. നമ്മളിൽ വരുന്ന മാറ്റങ്ങൾ നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഇങ്ങനെ പറയുന്നതിലൂടെ കേൾക്കുന്നത് ഒരു സാധാരണ വ്യക്തിയാണെങ്കിൽ അവരുടെ ആത്മവിശ്വാസം തകർന്നു പോകും എന്നുറപ്പാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയാണ് വേണ്ടത്.

കഴിഞ്ഞ ഒരു വർഷക്കാലമായി ഇങ്ങനെ ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇതെല്ലാം കേട്ടില്ലെന്നു ഭാവിച്ചു നടക്കുകയാണ് പതിവ്. എന്നാൽ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ അത് ഒരു നെഗറ്റി വിറ്റിയുണ്ടാക്കും. നമ്മുടെ ആത്മവിശ്വാസം ത ളർത്താനാണ് ഇത് ചെയ്യുന്നതെന്നു നമുക്കറിയാം. ഈ സംഭവത്തോടെ ഞാൻ ഈ സുഹൃത്തിനെ ഒഴിവാക്കി. പല പ്രായത്തിലുള്ളവർ ഇത്തരം ബോ ഡി ഷെ യ്മിങ് അനുഭവിക്കുന്നുണ്ടാകും. എന്നാൽ ഇത്തരം ബോ ഡിഷെ യ്മിങ് അനുഭവിക്കന്നവരോട് ഒറ്റക്കാര്യം മാത്രമേ എനിക്കു പറയാനുള്ളൂ. നമ്മൾ നമ്മളെ സ്നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. നമുക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നത്ര മറ്റാർക്കും നമ്മളെ സ്നേഹിക്കാൻ കഴിയില്ല.

VIDEO

Scroll to Top