ആലപ്പുഴ കളക്ടർ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു!!

സംസ്ഥാനത്ത് വീണ്ടും ഐഎഎസ് വിവാഹം. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടർ രേണുരാജും വിവാഹിതരാവുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീലെത്തുന്നത്.വിവാഹം കഴിക്കാനുള്ള തീരുമാനം ഇവർ ഐഎഎസ് സുഹൃത്തുക്കളെ വാട്സ് ആപ്പ് വഴി അറിയിച്ചു. എറണാകുളത്ത് വച്ച് ഈ ആഴ്ചയാണ് വിവാഹമെന്നാണ് ശ്രീറാം വെങ്കിട്ടരാമനും രേണുരാജും സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്.

2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്.പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാല്‍ 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മ രിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേസിലെ പ്ര തിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.

2014-ല്‍ ആദ്യശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ്‌ സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശ്ശൂര്‍ സബ് കളക്ടറായാണ് ആദ്യനിയമനം. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ അനധികൃത നിനിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. നിലവില്‍ ആലപ്പുഴ കളക്ടറാണ്.

Scroll to Top