സോഷ്യൽ മീഡിയയിൽ വൈറലായി ഋതു മന്ത്ര ഫോട്ടോഷൂട്ട് ചിത്രങ്ങൾ !!!

ബിഗ്‌ബോസ് സീസണ്‍ 3 യില്‍ മികച്ച മത്സരം കാഴ്ചവെച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഋതുമന്ത്ര.ഋതു മന്ത്രയെക്കുറിച്ച് കൂടുതല്‍ പ്രേക്ഷകര്‍ അറിഞ്ഞത് ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ്. തുടക്കം മുതല്‍ അവസാനം വരെ ഒരേ പോലെയായിരുന്നു ഋതുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നടിയും മോഡലും ഗായികയുമായ റിതു അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥി കൂടിയാണ്.

മോഡലിങ് രംഗത്ത് നിന്നാണ് ഋതു ബിഗ്‌ബോസിലേക്ക് എത്തിയത്. താരത്തിന് ആദ്യ ആഴ്ചയില്‍ തന്നെ നിരവധി ആരാധകരെ ലഭിച്ചിരുന്നു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഋതു മന്ത്ര മിസ് ഇന്ത്യ മത്സര വേദിയില്‍ നിന്നുമാണ് ബിഗ് ബോസില്‍ എത്തിയത്.ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വെള്ള സ്കർട്ട് ടോപ്പിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഋതു 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുമോള്‍ ആര്‍ എന്നാണ്.

Scroll to Top