പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, ബിഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം വീഡിയോ പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ.

ഒടുവിൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലാലേട്ടൻ ഷോയിൽ എത്തിയപ്പോഴായിരുന്നു റോബിന്റെ പുറത്താക്കൽ. ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി ആയിരുന്നുവെന്നും എന്നാൽ എല്ലാം താളംതെറ്റിയെന്നും ലാലേട്ടൻ പറഞ്ഞു. ലാലേട്ടന്റെ അടുത്ത് നിന്നും ദിൽഷയെ മിസ്സ്‌ ചെയുന്നുവെന്നും നന്നായി കളിക്കുന്നുണ്ട്, തുടരണമെന്നും റോബിൻ പറഞ്ഞു. കൂടാതെ എല്ലാവരോടും യാത്രയും പറഞ്ഞു.

ഏഷ്യാനെറ്റിലെ പ്രോമോ വിഡിയോയിൽ റോബിൻ പുറത്താക്കുന്ന കണ്ടിട്ട് പ്രേക്ഷകർ ഏറെ വിഷമത്തിൽ ആയിരുന്നു.ഷോയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷഞങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ വീട്ടിൽ നടന്നത്.വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു.ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമില്‍ അ ടച്ചു. അതിന് ശേഷമാണ് ഒടുവിൽ റോബിൻ പുറത്താക്കുന്നത്.

Scroll to Top