സഹദും കുഞ്ഞും സുഖമായിരിക്കുന്നു ; കുഞ്ഞിന്റെ കൈപിടിച്ച് ചിത്രം പങ്കുവെച്ച് സിയ !!

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ സഹദ് കുഞ്ഞിന് ജന്മം നൽകി.ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഹദ് ഫാസിൽ സിയ പവൽ ട്രാൻസ് ദമ്പതികൾ.കഴിഞ്ഞ ദിവസം ചെക്ക്അപ്പിന് വന്നതാണ് എന്നും ഷുഗർ കൂടിയത് കൊണ്ട് അഡ്മിറ്റ് ആക്കിയെന്നും നാളെ സിസേറിയൻ ഉണ്ടാകും എന്നും സിയാ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ സന്തോഷ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്‍റെ ലിം ഗം വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞുതന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നത്തിന് തന്റെ ഇക്ക സഹദ് ഫാസിലിലൂടെ പൂർണതയുണ്ടാകാൻ പോകുകയാണെന്ന് സിയ പവൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവയ്ക്കുന്നു. മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാര്‍ത്ത ഇരുവരും പങ്കുവച്ചത്.

‘ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് എന്റെ പേര് നൽകണമെന്ന് അധികൃതരോട് അഭ്യർഥിക്കുകയാണ്. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് സഹദിന്റെയും അമ്മയുടെ പേരിന്റെ സ്ഥാനത്ത് എന്റെയും പേരുകൾ വരണമെന്ന് ഞങ്ങൾ വളരെ അധികം ആഗ്രഹിച്ച കാര്യമാണ്. സഹദ് ഇതിനു തയാറായതു തന്നെ അച്ഛനാകുമല്ലോ എന്ന ആഗ്രഹത്തിലാണ്. കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ ഫോട്ടോ പിന്നീട് നൽകും.’– സിയ വ്യക്തമാക്കി.
കുഞ്ഞിന് 2.9 കിലോ ഭാരമുണ്ടെന്നും നിരീക്ഷണത്തിലാണെന്നും ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ പറഞ്ഞു.

കുഞ്ഞിന്റെ ജെൻഡർ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്നതു സംബന്ധിച്ചു നിയമവശങ്ങൾ നോക്കി തീരുമാനമെടുക്കും. സാധാരണ സിസേറിയൻ പോലെ തന്നെ നിശ്ചിത സമയത്തിനു ശേഷം ആശുപത്രി വിടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ കുഞ്ഞു ജനിച്ചതിലെ സന്തോഷം പങ്കുവയ്ക്കുകയാണ് അമ്മയായ സിയ. കുഞ്ഞിന്റെ കൈപിടിച്ചുള്ള ചിത്രവും സിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. വികാര നിർഭരമായ കുറിപ്പോടെയാണ് സിയ ചിത്രം പങ്കുവച്ചത്. കുറിപ്പിന്റെ പൂർണരൂപം :

‘കാലങ്ങളുടെ കാത്തിരിപ്പിൽ ഇന്ന് (08/02/2023) ബുധനാഴ്ച രാവിലെ 09:37 ന് 2.920kg തൂക്കത്താൽ ഞങ്ങളുടെ സ്വപ്നങ്ങൾ ഉച്ചത്തിൽ കരയുന്ന ശബ്ദത്താൽ ഭൂമിയിലെ ശ്വസനവും വിരിയാത്ത മങ്ങുന്ന കണ്ണുകളിൽ വെളിച്ചം അനുഭവിക്കാനും തുടങ്ങി.. സന്തോഷങ്ങൾ കണ്ണുനീരിലാറാടി. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സുരക്ഷിതമാണിന്ന് മാലാഖമാരുടെ കൈകളിൽ. പ്രാർത്ഥനയാൽ കൂടെ പിടിച്ച നിരവധി മനുഷ്യർ അതിന്റെ ഫലമായിരിക്കാം. കൂടെ നിന്നവർകൊക്കയും വാക്കുകളാൽ എഴുതാൻ പറ്റാത്തത്രയും നന്ദിയും കടപ്പാടുo.’-സിയ കുറിച്ചു.

Scroll to Top