കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു, ഇപ്പോള്‍ അഞ്ചു മാസമായി; സന്തോഷ വാര്‍ത്ത സ്നേഹ ശ്രീകുമാർ !!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സ്നേഹയും ശ്രീകുമാറും. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന പേരും പൂർണ്ണമായി. ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ. നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.മറിമായത്തിലെ ലോലിതന്‍ മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും.

2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് ഇരുവരും.ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് സ്‌നേഹയും ശ്രീകുമാറും എത്തിയത്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിനെ കുറിച്ചാണ് ഇവര്‍ പറയുന്നത്. ഒരുപാട് ആളുകൾ ഞങ്ങളോട് വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഞങ്ങൾ അത് പറയുകയാണ്. ഞാൻ ഗർഭിണിയാണ്.

അഞ്ചുമാസം ആയിരിക്കുന്നു എന്ന് യൂട്യൂബ് ചാനലിലൂടെ താരങ്ങൾ അറിയിച്ചത്. അൽപം വൈകിയാണ് അറിഞ്ഞതെന്നും സ്നേഹ പറഞ്ഞു.വിശേഷം ഉണ്ടോ ആളുകള്‍ ചോദിക്കാറുണ്ട് , ഇപ്പോള്‍ അത് നിങ്ങളുമായി പറയാനുള്ള സമയമായി. ഞാന്‍ ഒരു അമ്മയാകാന്‍ പോകുന്നു സത്യത്തില്‍ ഇത് അറിഞ്ഞിട്ട് കുറച്ചായി എന്നാല്‍ പറയാന്‍ സമയമായത് ഇപ്പോഴാണ് സ്‌നേഹ പറഞ്ഞു. മറിമയത്തിന്റെ സെറ്റില്‍ പോയി ഫുഡ് കഴിക്കുമ്പോള്‍ ഒരു നെഞ്ചരിച്ചില്‍ വന്നു. അതിന്റെ പിറ്റേന്ന് എനിക്ക് ദുബായില്‍ പോകാന്‍ ഉണ്ടായിരുന്നു .

അങ്ങനെ ഡോക്ടറെ പോയി കണ്ടു. ബ്ലഡ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ആണ് സംഭവം അറിയുന്നത്. എന്നാല്‍ പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ലായിരുന്നു , അതുകൊണ്ട് ശ്രീയെയും കൂട്ടി ടിക്കറ്റ് എടുത്ത് ഞങ്ങള്‍ പോയി.ഇപ്പോഴും ഷൂട്ടിങ്ങിന് പോകുന്നുണ്ട്, നിർത്തിയിട്ടില്ല. ഗർഭിണി ആയിരുന്നപ്പോൾ തന്നെയാണ് ഞങ്ങൾ വായനാടിൽ ടൂർ പോയത്.ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല . ഇത് അറിഞ്ഞപ്പോള്‍ മുതല്‍ ശ്രദ്ധിച്ചു തുടങ്ങി സ്‌നേഹ പറഞ്ഞു.

Scroll to Top