ക്രിക്കറ്റ്‌ താരം സഞ്ജുവും ഭാര്യയും ബേസിലിന്റെ കുഞ്ഞിനെ കാണാൻ എത്തിയപ്പോൾ, ഫോട്ടോസുമായി താരം.

ഫെബ്രുവരി 15 നാണ് നടൻ ബേസിൽ ജോസഫിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്നത്. ബേസിൽ ആണ് കുഞ്ഞിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ഒപ്പമാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. അതിൽ ശ്രദ്ധേയമാകുന്നത് കുഞ്ഞിന്റെ പേര് ആണ്. ഹോപ്പ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫോട്ടോയ്ക്ക് ഒപ്പം ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,ഞങ്ങളുടെ ആഹ്ലാദത്തിൻ്റെ വരവ് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ഹോപ്പ് എലിസബത്ത് ബേസിൽ! അവൾ ഇതിനകം ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു, ഞങ്ങളുടെ വിലയേറിയ മകളോടുള്ള സ്നേഹത്തോടെ ഞങ്ങൾ ചന്ദ്രനു മുകളിലാണ്.

അവൾ വളരുന്നതും അവളിൽ നിന്ന് പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.എന്നാൽ ഇപ്പോഴിതാ കുഞ്ഞിനെ കാണാൻ ക്രിക്കറ്റ്‌ താരം സഞ്ജു സാംസനും ഭാര്യ ചാരുവും കാണാൻ എത്തിയിരിക്കുകയാണ്. എല്ലാവർക്കൊപ്പം നിൽക്കുന്ന സെൽഫി താരം പോസ്റ്റ്‌ ചെയ്തു.ഒരു ലോറി നിറയെ സുന്ദരമായ സമ്മാനവും സ്നേഹവുമായി സഞ്ജു അങ്കിളും ചാരു ആന്റിയും കാണാൻ എത്തി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തത്.

നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.ബേസിലിന്റെ മിന്നൽ മുരളി,ജയജയ ജയഹേ എന്ന സിനിമകൾ വൻ ഹിറ്റായിരുന്നു. അതെല്ലാം തന്നെ വമ്പൻ കളക്ഷൻ കിട്ടിയ ചിത്രങ്ങൾ ആയിരുന്നു.തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.

Scroll to Top