3 ദിവസത്തിനകം വീഡിയോ പിൻവലിക്കണം, അണിയറ പ്രവർത്തകർ മാപ്പ്‌ പറയണം, സണ്ണി ലിയോണിനെതിരെ ബിജെപി പ്രവർത്തകർ

സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്ക്കെതിരെ ബിജെപി മന്ത്രി രംഗത്തെത്തി. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തിനായി മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണി ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസംബർ 22ന് യുട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് ആൽബം, ഞായറാഴ്ചവരെ ഒരു കോടിപേർ കണ്ടിട്ടുണ്ട്. ആൽബത്തിനെതിരെ മഥുരയിലെ പുരോഹിതന്മാരും രംഗത്തെത്തിയിരുന്നു.

ഗാനരംഗത്തിലെ നൃത്തം അ ശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്ര ണപ്പെടുത്തുന്നതാണെന്നും പുരോ ഹിതന്മാര്‍ പരാ തിപ്പെട്ടു. ആൽബം മൂന്നു ദിവസത്തിനുള്ളിൽ പിൻവലിക്കുകയും അണിയറപ്രവർത്തകർ മാപ്പു പറയുകയും ചെയ്തില്ലെങ്കിൽ കർ ശനമായ നട പടി സ്വീകരിക്കുമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,

‘ചില ആളുകൾ ഹിന്ദുവികാരങ്ങളെ നിരന്തരം വ്ര ണപ്പെടുത്തുന്നു. ‘മധുബൻ മേ രാധിക നാച്ചെ’ എന്ന വിഡിയോ അത്തരത്തിലുള്ള അപ ലപനീയമായ ഒരു ശ്രമമാണ്. സണ്ണി ലിയോണി, ഷരീബ്, തോഷി എന്നിവർ ഇതു മനസ്സിലാക്കണമെന്നു മുന്നറിയിപ്പ് നൽകുന്നു. മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്തില്ലെങ്കിൽ അവർക്കെതിരെ നട പടിയെടുക്കും. ‘മാ രാധ’യെ ആരാധിക്കുന്ന നിരവധി ആളുകളുടെ വി കാരത്തെ വിഡിയോ വ്ര ണപ്പെടുത്തുന്നു

Scroll to Top