സ്നേഹം കൈമുതലായുള്ള ശുദ്ധമനുഷ്യൻ, ഒരുമിച്ച് പുതിയ സിനിമ ചെയ്യാനിരുന്നതാണ്, വിധി, പ്രദീപിനെ ഓർത്ത്‌ സീമ ജി നായർ.

സിനിമാ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ച വിവരം ഏറെ വിഷമത്തോടെയാണ് ഇദ്ദേഹത്തിന്റെ സ്നേഹിതർ ഏറ്റെടുത്തത്.ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരിന്നു അന്ത്യം. 61 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നാല് മണിയോടെ മ രണം സംഭവിക്കുകയായിരിന്നു.അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിക്കുന്ന ഈ വേളയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ താരം സീമ നായരുടെ വാക്കുകളാണ്. ഇദ്ദേഹതെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ്. കൂടാതെ ഒരു പുതിയ സിനിമയിൽ അഭിനയിക്കാൻ ഇരുന്നപ്പോഴാണ് ഈ വിയോഗം എന്നും താരം വ്യക്തമാക്കി. സീമ ജി നായരുടെ വാക്കുകളിലേക്ക്,പ്രദീപേട്ടന് ആ ദരാഞ്ജലികൾ.വിശ്വസിക്കാൻ പറ്റുന്നില്ല.. രാവിലെ ഹാ ർട്ട് അറ്റാ ക്കിന്റെ രൂപത്തിൽ അദ്ദേഹത്തെ മ രണം തട്ടിയെടുത്തു..

അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മൾ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് “മരണം” എത്തുന്നു.. സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ.. അമ്മയുടെ ജനറൽ ബോഡിയിൽ കണ്ടപ്പോളും നല്ല സന്തോഷത്തിൽ ആയിരുന്നു.. ഞങ്ങൾ ഒന്നിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട്, “Dear Mom” എന്നൊരു ഷോർട്ട്ഫിലിമിൽ.. പുതിയ സിനിമയിൽ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യേണ്ടതായിരുന്നു.. പക്ഷെ “വിധി ” എപ്പോളും അങ്ങനെ ആണല്ലോ.. പ്രദീപേട്ടാ പ്രണാമം.

Scroll to Top