സെൽഫ് ട്രോൾ, ഒരുപാട് ഇഷ്ടമായി വിലമതിക്കുന്നു, ട്രോളുകൾ ഏറ്റെടുത്ത് നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.

അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.തിരിച്ചു വരവ് ഗംഭീരമായി എന്നൊക്കെയാണ് പ്രേക്ഷകരുടെ വാദം.മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി.

ഇന്ന് രാവിലെ പോസ്റ്റ്‌ ഇട്ടത് വൈറൽ ആകുകയുണ്ടായി പോസ്റ്റിൽ മകനെ സ്കൂളിൽ കൊണ്ട് വിടുന്നതും ടീച്ചറിനോപ്പം നിൽക്കുന്ന ഫോട്ടോയുമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ തുറന്നു.എല്ലാ കുട്ടികൾക്കും ദൈവം അനുഗ്രഹിക്കട്ടെ. കൂടെ നിൽക്കുന്നത് സായ് യുടെ ടീച്ചർ ആണ്. സ്കൂൾ പ്രവേശനോത്സവം കുട്ടികൾ എല്ലാവരും ആഘോഷിക്കുകയാണ്. നവ്യയുടെ പോസ്റ്റിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.പലരും അതിന് ട്രോളുകളുമായി എത്തി.

അതിൽ ശ്രദ്ധേയമായ നവ്യയ്ക്ക് ഇഷ്ടമായ ഒരു ട്രോളി സ്ക്രീൻഷോട്ട് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയുകയുണ്ടായി. അഞ്ജലി താരാ ദാസ് എന്ന അക്കൗണ്ടിൽ നിന്നാണ് കമ്മെന്റ് വന്നത്. അതിൽ പറയുന്നത് ഇങ്ങനെ,ഞങ്ങളൊക്ക മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്. ഇപ്പോൾ കൊറിയർ ചെയ്തു വന്നേ ഉള്ളൂ, ഇനി കുറച്ചു കഴിയുമ്പോൾ സ്കൂളിൽ നിന്ന് തിരിച്ച് അയക്കും, പോയി ഒപ്പിട്ട് കൈ പറ്റണം,എന്നാൽ ഇത് പങ്കുവെച്ചു നവ്യ കുറിച്ചത് ഇങ്ങനെ സെൽഫ് ട്രോൾ, ഒരുപാട് ഇഷ്ടമായി, ഇത് വിലമതിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top