റൊണാൾഡോയുടെ എനിക്കൊരു ഓർഡർ വന്നതാണ്, കട്ടൻചായ കുടിച്ച് സന്തോഷം പങ്കുവെച്ച് ശോഭ.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ തന്‍റെ 100 ശതമാനത്തിന് മുകളില്‍ നല്‍കുന്ന,വ്യക്തിയാണ് ശോഭ.കഴിഞ്ഞ 100 ദിവസങ്ങളില്‍ ശോഭ സഹമത്സരാര്‍ഥികളോട് പലപ്പോഴും പങ്കുവച്ച ഒരു ആഗ്രഹം ഉണ്ടായിരുന്നു.ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തന്റെ വിവാഹ സാരിയും ഉടുത്ത് പങ്കെടുക്കണം എന്നതായിരുന്നു അത്. ശോഭയുടെ ആ ആഗ്രഹം നിറവേറി. ടോപ്പ് 5 ല്‍ ഇടംപിടിച്ച ശോഭ വിവാഹ സാരിയും ഉടുത്താണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്.

സീസണ്‍ റണ്ണര്‍ അപ്പ് ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭ പ്രേക്ഷകരുടെ വോട്ടിംഗില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ബിഗ്‌ബോസ് വീട്ടിൽ നിന്നിറങ്ങിയ ശേഷം അണ്ണച്ചിയെ വിളിച്ചു. എനിക്ക് വേണ്ടി വോട്ട് ചെയ്ത്. ഇതൊക്കെയാണ് എന്റെ വലിയ നേട്ടങ്ങൾ. ഇത്രയും ദിവസം അവിടെ നിന്നത് ഇവരുടെ പിൻബലത്തോടെ യാണ്. ഒന്നിനെയും കുറിച്ച് ആലോചിക്കാതെ ഗെയിം മാത്രം കളിച്ചത് ഇവർ ഉള്ളത് കൊണ്ടാണ്. തന്റെ സംരഭമായ വിവേഴ്‌സ് വില്ലേജിൽ എത്തിയാണ് ഇത് പറഞ്ഞത്. അവിടെ ഉള്ളവർക്ക് കട്ടൻചായ നൽകുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്ത്.

ബിഗ് ബോസ് നാടകീയമായി പ്രഖ്യാപിച്ച എവിക്ഷന്‍ സംഗീതകാരന്‍ സ്റ്റീഫന്‍ ദേവസ്സിയിലൂടെയാണ് നടപ്പാക്കിയത്. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നതിന്‍റെ സങ്കടം ഒതുക്കിക്കൊണ്ടാണ് ശോഭ മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയില്‍ ശോഭ സംസാരിച്ചത്.”100 ദിവസം നില്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു. 100 ദിവസം വിജയകരമായി നിന്നു. ഇതെന്‍റെ കല്യാണ സാരിയാണ്. ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്. ഈ സാരി എന്‍റെ വിജയഗാഥയുടെ ഒരു തുടക്കമാണ്.ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷേ ഈ അഞ്ച് പേരും, ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ടോപ്പ് 5 ല്‍ വരാന്‍ പറ്റി. ഭയങ്കര ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. മൂന്നര കോടി ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും കൂടെ ഉണ്ടാവുമെന്ന് എനിക്കറിയാം. ഒരു സന്ദേശം കൊടുക്കാനാണ് ഇവിടെ വന്നത്. ജീവിതത്തില്‍ തോറ്റുപോയി, വീണുപോയി എന്ന് വിചാരിക്കുന്ന സ്ഥലത്ത് നമ്മള്‍ വീണിട്ടില്ല, അവിടെനിന്ന് തുടങ്ങണം. ഇത് എന്‍റെയൊരു പുതിയ തുടക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു”,

Scroll to Top