ഷൈൻ കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഇരിക്കുക പോലുമില്ല, പാന്റ്സിൽ ഫോൾ നേരെവരാൻ മൂന്നും നാലും അണ്ടർവെയർ വരെ ധരിക്കാറുണ്ട് : അമൽ നീരദ്.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചത്. ചിത്രം 75 കോടി ക്ലബ്ബിൽ എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അമൽ നീരദിന്റെ വാക്കുകളാണ്.

സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹത്തിന് കഥാപാത്രത്തോടുള്ള ആത്മാർത്ഥതയെ കുറിച്ചുമാണ് സംസാരിക്കുന്നത്. അമലിന്റെ വാക്കുകളിലേക്ക്,‘ഞാൻ തമാശയായി എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. ‘ഈ സിനിമയിൽ മറ്റെല്ലാവരെയും എൺപതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. പക്ഷേ ഷൈൻ എൺപതുകളിലാണ് ജീവിക്കുന്നതുതന്നെ’. ഷൈനെ അറിയാവുന്നവർക്ക് അതറിയാം. പീറ്റർ എന്ന കഥാപാത്രം അദ്ദേഹം ചെയ്താൽ തകർപ്പനായിരിക്കും എന്നു എനിക്ക് വിശ്വാസമുണ്ടായിരുന്നു.

സിനിമയുടെ ഷൂ ട്ട് ആരംഭിച്ച അന്നു മുതൽ ഇന്നു വരെ അത്രയേറെ പാഷനോടെയാണ് അദ്ദേഹം അതിനെ സമീപിച്ചിരിക്കുന്നത്. രാവിലെ സെറ്റിൽ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സിൽ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്സിന്റെ ഫോൾ ഒക്കെ നേരേ വരാനായി മൂന്നോ നാലോ അണ്ടർവെയർ വരെ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇതൊന്നും ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടല്ല. ഒരു സീനിൽ തന്റെ ഭാഗം കഴിഞ്ഞാൽ ഷൈൻ പോകില്ല.

മറ്റു താരങ്ങളുടെ ക്ലോസ് ഒക്കെ എടുക്കുമ്പോൾ അവർക്ക് കൃത്യമായ റിയാക്‌ഷൻ കൊടുക്കാൻ വേണ്ടി അവിടെത്തന്നെയിരിക്കും. ഒരു സെക്കൻഡ് പോലും കലർപ്പില്ലാതെ, നൂറു ശതമാനം സമർപ്പണത്തോടെയാണ് ഷൈൻ ഈ സിനിമയിൽ പ്രവർത്തിച്ചിരിക്കുന്നത്.‘ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെതന്നെ കൊറിയോഗ്രഫിയാണ്. ആദ്യത്തെ ആക്‌ഷൻ സീൻ ഷൂട്ട് ചെയ്ത സമയത്താണ് ഈ പാട്ട് സുഷിൻ ചെയ്ത് അയയ്ക്കുന്നത്.

ബോൾട്ട് സെറ്റ് ചെയ്യാൻ ധാരാളം സമയമെടുക്കുമെന്നതിനാൽ ബ്രേ ക്ക് ടൈമിൽ ഇൗ പാട്ട് സ്പീക്കറിൽ ഇട്ടു. അതു കേട്ട് ഷൈൻ വെറുതെ കളിച്ചൊരു സ്റ്റെപ്പാണിത്. അതു കണ്ടപ്പോൾത്തന്നെ ഇതെനിക്കു വേണം എന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. ഷൈനിന്റെ കഥാപാത്രം ഒരു സ്വ വർഗാനുരാ ഗിയാണെന്ന തരത്തിൽ പല ചർച്ചകളും കേട്ടു. സ്വ വർഗാനു രാഗിയെക്കാൾ കൂടുതൽ അയാൾ ഒരു ബൈസെ ക്‌ഷ്വൽ ആയിരിക്കാം. ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Scroll to Top