മക്കൾക്കൊപ്പമുള്ള താരകുടുംബത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ ; ഫോട്ടോസ്

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്.

തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം .സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്. ഇപ്പോഴിതാ, ഏറെ നാളുകൾക്കു ശേഷം അജിത്തിന്റെ ഒരു കുടുംബചിത്രം കണ്ട സന്തോഷത്തിലാണ് സോഷ്യൽ മീഡിയ ആരാധകർ. മക്കളായ അനുഷ്കയ്ക്കും ആദ്വിക്കിനുമൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായ എടുത്ത ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കൈയ്യടക്കി കഴിഞ്ഞു.

മഞ്ഞ ഡ്രസ്സിൽ അതീവ സുന്ദരിയായ ആണ് ശാലിനി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജിത്ത് തനി മലയാളി സ്റ്റൈലിൽ കുർത്തയും മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. ദീപാവലി സമയത്ത് ശാലിനിയുടെ സഹോദരിയായ ശ്യാമിലി ശാലിനിയുടെയും മകൾ അനുഷ്കയുടെയും ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.ചിത്രങ്ങളൊക്കെ തന്നെയും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ശാലിനി അങ്ങ് കുട്ടി ആയിപ്പോയല്ലോ എന്നായിരുന്നു അന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്.

Scroll to Top