മണലാരണ്യത്തിൽ ബ്ലാക്ക് ഔട്ട്‌ഫിറ്റിൽ ഹോട് ലുക്കിൽ ശരണ്യ ആനന്ദ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക് എന്ന സീരിയയിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്.തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു.ശരണ്യ ആകാശഗംഗ 2, മാമാങ്കം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടി.ഫാഷന്‍ ഡിസൈനർ, കൊറിയോഗ്രാഫർ മോഡൽ എന്നീ നിലകളിലും താരം ഏറെ ശ്രദ്ധേയമാണ്.

കുടുംബവിളക്കിലെ അഭിനയം കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചെടുക്കാൻ ശരണ്യക്ക് സാധിച്ചു.അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് പരമ്പരയില് എത്തിച്ചേര്‍ന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച നടി പരമ്പരയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശരണ്യ പാരമ്പരയിലേക്ക് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ശരണ്യയുടെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ പിന്തുണ തന്നെയാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരും നല്‍കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് ശരണ്യയുടെ പുതിയ ഫോട്ടോസാണ്.മണലാരണ്യത്തിൽ നിന്നുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കറുപ്പ് ഡിസൈനര്‍ ഗൗണ്‍ ആണ് താരം ധരിച്ചത്. അതിനോടൊപ്പം ബോള്‍ഡ് മേക്കപ്പ് കൂടി ചേര്‍ന്നതോടെ അതു താരത്തിന് ഹോട്ട് ലുക്ക് നല്‍കി. കമ്മല്‍ മാത്രമാണ് ആഭരണമായി ഇട്ടിരിക്കുന്നത്.ഈ ലോകത്തിന് നിങ്ങളുടെ പ്രകാശം ആവശ്യമുണ്ട്. അതുകൊണ്ട് നന്നായി പ്രകാശിക്കൂ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Scroll to Top