കോടതി വളപ്പിൽ അവൾ മാറ്റിപറയില്ലെന്ന് ആര് കണ്ടു, കോടതിയിൽ നിന്നും നിഷ്പക്ഷം ഊരി വരും : വൈറൽ കുറിപ്പ്.

നീണ്ട ചോദ്യം ചെയ്യലുകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ പാറശ്ശാല സ്വദേശി ഷാരോണിന്റെ ദു രൂഹമ ര ണം കൊ ലപാ തകമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂ ര കൊ ലപാ ത കത്തിന്റെ നടുക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഷാരോണിനെ കഷായത്തിൽ വി ഷം കലർത്തി കൊ ന്നതാണെന്നാണ് പെൺസുഹൃത്ത് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്.മനുഷ്യ മനസിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.ഇപ്പോഴിതാ വൈറൽ ആകുന്നത് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ശരണ്യ എം ചാരു. ഫേസ്ബുക്കിലൂടെ കുറിച്ചത് ഇങ്ങനെ,മ ര ണത്തിന് തൊട്ട് മുമ്പ് ഷാരോൺ മജിസ്‌ട്രേറ്റിന് നൽകിയ മര ണ മൊഴിയിൽ ഗ്രീഷ്മ നൽകിയ വി ഷം കലർത്തിയ കഷായം കുടിച്ചതിനെ കുറിച്ചൊരു വരി പോലും ഷാരോൺ പറഞ്ഞിട്ടില്ല. വി ഷം കലർത്തിയിരുന്നതിനെ കുറിച്ച് പോയിട്ട് ക ഷായം കുടിച്ചതിനെ കുറിച്ചേ വീട്ടുകാരോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടില്ല. മ രണത്തിന് തൊട്ട് മുമ്പ് അത്രയും സീരിയസ് ആയിരിക്കെ ആണ് കുടുംബം ഈ വിവരം അറിയുന്നത്.

അത് പ്രകാരമാണ് ഷാരോണിന്റെ സഹോദരൻ ഗ്രീഷ്മയോട് ആ കഷായത്തെ കുറിച്ചു ചോദിക്കുന്നതും അവൾ ഒഴിഞ്ഞു മാറുന്നതും. മ രണ ശേഷം മകന്റെ മര ണത്തിലെ ദു രൂഹത ചൂണ്ടിക്കാട്ടി പാറശാല പോലീസിൽ കുടുംബം നൽകിയ പരാ തിയിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നത് കൊണ്ട് തന്നെ, ഈ പറയുന്ന വി ഷം കലർത്തിയ കഷായത്തിന്റെയോ പറയപ്പെടുന്ന എക്സ്പെരി ഡേറ്റ് കഴിഞ്ഞ ജ്യൂസിന്റെയോ സാമ്പിൾ കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായുള്ള മ രണമെന്നാണ് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്. അതായത് കേ സിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തെളിവുകൾ നഷ്ടപ്പെട്ടൊരു കേ സാണ് ഷാരോണിൻ്റെ കൊ ലപാ തകം. വരാനിരിക്കുന്ന കെമിക്കൽ എക്‌സാമിനേഷൻ റിസൾട്ടിൽ മാത്രം പ്രതീക്ഷ വയ്ക്കാവുന്ന കേ സാണിതെന്ന് ചുരുക്കം. നിലവിൽ പോലീസിന്റെ കയ്യിൽ ആകെയുള്ള തെളിവ് ഷാരോണിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ചാറ്റും, വീഡിയോസും, പെൺകുട്ടി പോലീസിനോട് കു റ്റം സമ്മതിക്കുന്ന മൊഴിയും മാത്രം.

ഇതിൽ ചാറ്റുകളിൽ വി ഷം നൽകിയതിനെ പറ്റി ഒരു സംസാരമില്ല. കഷായവും ജ്യൂസും നൽകി എന്ന് മാത്രമാണുള്ളത്, ഇതിന്റെ രണ്ടിന്റെയും കുപ്പി പോലും കണ്ടെടുത്തിട്ടില്ല എന്നത് കൊണ്ട് തന്നെ കോ ടതിയിലതിന്റെ ഭാവി എന്താകുമെന്ന കാര്യം കണ്ടറിയണം. പിന്നെ ബാക്കിയുള്ളത് അവൾ കു റ്റം സമ്മതിച്ചു എന്നതുമാത്രമാണെന്നിരിക്കെ കോട തിയിലവളത് മാറ്റി പറയില്ലെന്നതിൽ എന്താണുറപ്പ്? പറഞ്ഞു വരുന്നത് വളരെ എളുപ്പത്തിൽ കോടതിക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളുള്ള ഈ കേ സിന്റെ മുന്നോട്ടുള്ള പോക്കിൽ ആകാംഷ തോന്നുന്നുണ്ട്. ഒപ്പം പാറശാല പോലീസ് ഷാരോണിന്റെ കുടുംബത്തിന്റെ ആദ്യ പരാതിയിൽ കാണിച്ച നിഷ്‌ക്രിയത്വത്തിൽ കടുത്ത വിയോജിപ്പും. എന്തായാലും കൊ ല്ലപ്പെട്ട യുവാവിനും അവന്റെ കുടുംബത്തിനും നീതി കിട്ടട്ടെ എന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം. ബാക്കി വഴിയേ കാണാം എന്നെ പറയാനൊക്കൂ…

post

Scroll to Top