പണം മോഹിച്ചല്ല പോയത്, മാങ്ങാ കച്ചവടം നടത്തി, ജ്യൂസ് കട നടത്തി, ഭാര്യയെ വീഡിയോകാൾ ചെയ്‌ത് അഖിൽ മാരാർ.

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.വിന്നർ ആയ ശേഷം അഖിൽ ഹോട്ടലിലേക്ക് വീഡിയോ വൈറൽ ആയിരുന്നു.ഇന്നലെ അഖിൽ തന്റെ ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. എല്ലാവരോടും നന്ദി പറയുകയാണ് അഖിൽ. അഖിലിന്റെ വാക്കുകളിലേക്ക്, എല്ലാവർക്കും ഒരുപാട് നന്ദി.

ഇന്നലെ 4 മണിക്കാണ് ഉറങ്ങാൻ കിടന്നത്. എഴുന്നേറ്റ് ഉടനെ തന്നെ ലൈവിൽ വരണം എന്ന് തോന്നി. എല്ലാം കണ്ടു ഒരുപാട് സന്തോഷം.ഞാൻ ബിഗ്‌ബോസിലേക്ക് വന്നപ്പോഴുള്ള കമ്മെന്റുകൾ കണ്ടിരുന്നു. ഇപ്പോഴും കണ്ടു. ബിഗ്‌ബോസ്സിലെ 80 ശതമാനം വോട്ടുകൾ ഒരാളിലേക്ക് ആയി എന്നത് അവർ എന്നോട് പറഞ്ഞു. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി, ഞാൻ നാളെ എറണാകുളം വരും. കാണാൻ വരണം എന്ന് പറയില്ല. എല്ലാവരെയും കാണാൻ പറ്റില്ല.

ഈ സന്തോഷ നിമിഷത്തിൽ ഭാര്യയെ വീഡിയോ കാലിൽ വിളിക്കുകയും എല്ലാവരോടും നന്ദി പറയാൻ ഏല്പിക്കുകയും ചെയ്തു.അഖിൽ മാരാരിന്റെ അമ്മയുടെ വാക്കുകൾ,ഷോയിൽ ആദ്യത്തെ ആഴ്ച ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് അവന്റെ ഗെയിം കണ്ടുകണ്ടു അവനെ ഇഷ്ടപ്പെട്ടു.  പണം ലക്ഷ്യമാക്കി പോയതല്ല ഏതു പരിപാടിയിൽ പങ്കെടുത്തലും വിജയിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. അവൻ മാങ്ങാ കച്ചവടം ചെയ്തിട്ടുണ്ട്, ജ്യൂസ് കട നടത്തിയിരുന്നു.

ഞാൻ തൊഴിലുറപ്പിന് പോകുന്ന ആളാണ്, എന്നെ തൊഴിലുറപ്പിനു കൊണ്ട് വിടാറുണ്ട് അവൻ.  ഞാൻ ഇനിയും തൊഴിലുറപ്പ് ജോലി വിടില്ല.എല്ലാവരോടും നന്ദിയുണ്ട്.അഖിലിനെ ഇവിടെ വരെ എത്തിച്ചതിന്. ആരോടും ദേഷ്യം വെച്ച് കൊണ്ടിരിക്കുന്ന ആളല്ല അഖിൽ .നിരവധി സർക്കാർ ജോലികൾ ലഭിച്ചുണ്ട്.അമ്പത്തയ്യായിരം രൂപ വരെലഭിക്കുന്ന ജോലി ഉപേക്ഷിച്ചത് സിനിമ മോഹം കൊണ്ടായിരുന്നു. ആളുകൾ അറിയുന്ന ഒരാളാകണം എന്നാണ് അഖിലിന്റെ ആഗ്രഹം .ജോജു ജോർജ് ആണ് അഖിൽ മാരാർ ബിഗ് ബോസിൽ എത്താൻ വല്യ പങ്ക് വഹിച്ചത് .

അഖിൽ വീട്ടിൽ ഉള്ളത് പോലെ തന്നെയാണ് ബിഗ് ബോസ്സിൽ .ഏത് ജോലി ചെയ്യുന്നതിനും ഒരു മടിയും കാണിക്കാറില്ല.മാരാരിന്റെ അമ്മുമ്മയുടെ വാക്കുകൾ ആണ്. അവൻ നല്ല കളിക്കുന്നുണ്ട്. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. അവന് അമ്മുമ്മ എന്ന് പറഞ്ഞാൽ ജീവനാണ്. പോകുന്ന തലേ ദിവസവും വന്ന് പൈസ തന്നു. മോൻ ഉള്ളത് കൊണ്ടാണ് ഞാൻ ബിഗ്‌ബോസ് കാണുന്നത്.

Scroll to Top