ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയ ഒരു പിറന്നാൾ,പൃഥ്വി സുഖം പ്രാപിച്ചുവരികയാണ്; സുപ്രിയ

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

കഴിഞ്ഞ ദിവസമാണ് സുപ്രിയയുടെ പിറന്നാൾ.സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് എത്തിയത്.പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദിപറഞ്ഞുകൊണ്ട് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സുപ്രിയ മേനോൻ.ആശംസകൾ പങ്കുവച്ചവർക്ക് നന്ദിയോടൊപ്പം പൃഥ്വിരാജ് സുഖം പ്രാപിച്ചു വരുന്നുവെന്നും സുപ്രിയ സുപ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം :

‘‘എന്റെ പിറന്നാളിന് ആശംസ അർപ്പിച്ച എല്ലാവർക്കും നന്ദി.നിങ്ങളുടെ സ്‌നേഹം നിറഞ്ഞ വാക്കുകൾ എനിക്ക് പ്രോത്സാഹനവും പ്രചോദനവുമാണ്. കുടുംബത്തോടൊപ്പം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയ ഒരു പിറന്നാൾ ദിനമായിരുന്നു ഇത്. അച്ഛനില്ലാതെ ഒരു പിറന്നാൾ ആഘോഷിക്കുന്നത് എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അച്ഛൻ കടന്നുപോയിട്ട് കഴിഞ്ഞ ഒന്നര വർഷം കഠിനമായിരുന്നു. അച്ഛൻ പോയതിനു ശേഷമുള്ള എന്റെ രണ്ടാമത്തെ ജന്മദിനമാണിത്. തിരക്കിനിടയിൽ മാതാപിതാക്കളുടെ

കൈവിട്ടു പകച്ചുനിൽക്കുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. എന്റെ ദുഃഖത്തെ ധൈര്യപ്പൂർവം നേരിടാനും വേദനയിലൂടെ പുഞ്ചിരിക്കാൻ പഠിക്കാനും കഴിയുന്ന ഒരു വർഷമാകും വരാനിരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. പൃഥ്വി സുഖം പ്രാപിച്ചുവരികയാണ്. പൂർണ ആരോഗ്യത്തിലേക്കുള്ള മടക്കയാത്രയിലാണിപ്പോൾ പൃഥ്വി. നിങ്ങളുടെ ഏവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി.’’–സുപ്രിയ മേനോൻ പറഞ്ഞു.

Scroll to Top