ആയിരം യെസ് പറഞ്ഞതിന് ശേഷം ഒരു നോ പറയുന്നതിൽ തെറ്റില്ല, നോ എന്ന് പറഞ്ഞാൽ നോ തന്നെ : സിത്താര കൃഷ്ണൻ.

മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് സിതാര കൃഷ്ണകുമാർ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സിതാര. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

പോസ്റ്റിൽ മാനസ എന്ന കുട്ടിയുടെ തിരോധനത്തെകുറിച്ചാണ് താരം പറയുന്നത്.ആയിരം യെസ് പറഞ്ഞതിന് ശേഷം ഒരു നോ പറയുന്നതിൽ തെറ്റില്ല, നോ എന്ന് പറഞ്ഞാൽ നോ തന്നെ എന്നും പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,നോ എന്ന് പറഞ്ഞാൽ നോ എന്നാണ് അർത്ഥം. ഇത് ആര് ആരോട് പറയുന്നു എന്നത് പ്രസക്തമല്ല. ഒരു മകൾ അമ്മയോടോ, ഒരു അച്ഛൻ മകനോടോ, ഒരു ഭാര്യ ഭർത്താവിനോടോ, ഒരു സഹോദരൻ സഹോദരിയോടോ, ഒരു കമിതാവ് മറ്റൊരു കമിതാവിനോടോ, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടോ പറഞ്ഞോട്ടേ. നോ എന്നാൽ നോ തന്നെ.ആയിരം യെസ് പറഞ്ഞതിന് ശേഷം നോ പറയുന്നതിലും പ്രശ്നമില്ല. നോ പറയുന്നത് സ്വീകരിക്കുന്നതിൽ നാണക്കേടിന്റെ ആവശ്യമില്ല.

അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല. നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്റെയോ, മനസിലാക്കലിന്റെയോ, നിർബന്ധത്തിന്റെയോ, തെറ്റിദ്ധരിപ്പിക്കലിന്റേയോ ആവശ്യമില്ല. അങ്ങനെ ചെയ്താൽ അത് വിഷലിപ്തമാണ്. പിന്നീട് ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്നത് തെറ്റല്ലെന്ന് തോന്നാം. അങ്ങനെ ഒരു ദിവസം ആരെയെങ്കിലും കൊല്ലുന്നതും നിങ്ങൾക്ക് ശരിയായി തോന്നും. നിരവധി പേരാണ് പോസ്റ്റിനെ പിന്തുണച്ച് എത്തിയത്.

Scroll to Top