അന്ധതയെ തോൽപിച്ചു സോന സ്വന്തമാക്കിയ നേട്ടം ; പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി

പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയിരിക്കുകയാണ് എസ്.പി. സോന ശിവൻ.സോനാ ഇ നേട്ടം കൈവരിച്ചതിൽ ഒരു പ്രത്യേകത കൂടിയുണ്ട്.അന്ധതയെ തോൽപിച്ചു കൊണ്ടാണ് സോനാ വിജയം കൈവരിച്ചത്. കൊല്ലം പരവൂർ പൂതക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ എസ്.പി. സോന ശിവൻ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയത്.

വേപ്പാലുംമൂട്ടിൽ കിഴക്കത്ത് വീട് ശിവശൈലത്തിൽ വീട്ടിൽ സദാശിവൻപിള്ളയുടെയും നീതയുടെയും മകളാണ്. സഹോദരൻ കാർത്തിക്.ജന്മനാ കാഴ്ച നഷ്ടപ്പെട്ട സോനയ്ക്ക് പത്താം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. സിവിൽ സർവീസ് നേടാനുള്ള തയാറെടുപ്പിലാണ് സോന.

Scroll to Top