ശ്രീനിവാസനൊപ്പം പ്രഭാതഭക്ഷണം കഴിച്ചതിന്റെ സന്തോഷം പങ്കുവച്ച് ലേഖ ശ്രീകുമാർ !! ഫോട്ടോ

എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതയാണ്. ലേഖ ശ്രീകുമാറും യൂട്യൂബില്‍ സജീവമാണ്.1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോഴിതാ നടൻ‌ ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലേഖ. കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഒരുമിച്ചു പ്രഭാതഭക്ഷണം കഴിക്കുമ്പോൾ എടുത്ത ചിത്രമാണിതെന്നു ലേഖ ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമലയും ചിത്രത്തിലുണ്ട്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.ശ്രീനിവാസന്റെ ഓരോ ഫോട്ടോയും ആരാധകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

രോഗബാധിതനായി ഏറെക്കാലം ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ തിരിച്ചു വരവ് സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം സിനിമാ രംഗത്ത് സജീവമാകുകയാണിപ്പോൾ. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ പ്രോജക്ട്. അടുത്തിടെ പൊതുപരിപാടികളിൽ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നു.

Scroll to Top