‘ഞാനും എന്റെ രാജകുമാരനും’: ദീപാവലി ദിനത്തിൽ മകനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശ്രേയ ഘോഷാൽ !!!

ആലാപന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ ഗായികയാണ് ശ്രേയാ ഘോഷാൽ. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കുകയായിരുന്നു ശ്രേയ.

പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യയുമായി ശ്രേയയുടെ വിവാഹം നടക്കുന്നത്.താരം ഗർഭിണി ആയതും തന്റെ പുതിയ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പോസ്റ്റാണ്. പോസ്റ്റിൽ കുഞ്ഞിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ദീപാവലിയുടെ സന്തോഷം പങ്കുവച്ച്, മകൻ ദേവ്യാനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ശ്രേയയും മകനും ചിത്രത്തിലുള്ളത്. ‘ഞാനും എന്റെ രാജകുമാരനും’ എന്നാണ് ചിത്രത്തിനൊപ്പം ശ്രേയ കുറിച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനു മുൻപും ദേവ്യാനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ ശ്രേയ പങ്കുവച്ചിട്ടുണ്ട്.

Scroll to Top