ഇത്രയും ലുക്കുള്ള ഗായിക വേറെയില്ല ; സാരിയിൽ സുന്ദരിയായി ശ്രേയ ഘോഷാൽ !! വിഡിയോ

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഗായിക ആണ് ശ്രേയ ഘോഷൽ.ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ‌ ആലപിക്കുന്നു. നിരവധി ഇന്ത്യൻ ഭാഷകളിലെ ചലച്ചിത്ര സംഗീതം, ആൽബം എന്നിവയിൽ ഗാനങ്ങളാലപിച്ച അവർ ഇന്ത്യൻ സിനിമാ രംഗത്തെ ഒരു പ്രമുഖ പിന്നണി ഗായികയായി ഉദിച്ചുയരുകയായിരുന്നു.സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്.

പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കി. പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യയുമായി ശ്രേയയുടെ വിവാഹം നടക്കുന്നത്.താരം ഗർഭിണി ആയതും തന്റെ പുതിയ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.ഇപ്പോഴിതാ സാരിയുടുത്ത് കിടിലം ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ശ്രേയയുടെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്രയും ലുക്കുള്ള ഗായിക വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്.

Scroll to Top