ഓഫീസിന് മുന്നിൽ ഇപ്പോഴും ഒടിയനുണ്ട്, ദിനംപ്രതി ഫോട്ടോയെടുക്കാൻ വരുന്നവർ ഏറെയും : ശ്രീകുമാർ മേനോൻ.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്.

14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു.എങ്കിലും സിനിമക്ക് വലിയ രീതിയിലുള്ള ഹാസ്യ പരിഹാസങ്ങൾ കേൾക്കേണ്ടിവന്നു.ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ 65 വയസ്സുള്ള മാണിക്യനായാണ് മോഹൻലാൽ ആദ്യം അഭിനയിച്ചത്. ചെറുപ്പക്കാരനായ മാണിക്യനെ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിനു ചില രൂപമാറ്റങ്ങൾ നടത്തേണ്ടതായിവന്നു.

ഫ്രാൻസിൽ നിന്നുള്ള 25 വിദഗ്ദ്ധരുടെ മേൽനോട്ടത്തിനു കീഴിൽ പ്രത്യേക വ്യായാമമുറകൾ അഭ്യസിച്ച മോഹൻലാൽ അദ്ദേഹത്തിന്റെ ശരീരഭാരം വളരെയധികം കുറയ്ക്കുകയും കഥാപാത്രത്തിനുവേണ്ട രൂപമാറ്റം നേടിയെടുക്കുകയും ചെയ്തു,ഒടിയനെ നെഞ്ചിലേറ്റിയ പ്രേക്ഷകർ ഇന്നുമുണ്ട് എന്ന വിവരം അറിയിക്കുകയാണ് ശ്രീകുമാർ മേനോൻ. പാലക്കാട് ഓഫീസിന് മുൻപിൽ ഓടിയന്റെ ശില്പങ്ങൾ ഇന്നുമുണ്ടെന്നും അതിന്റെ കൂടെ ഫോട്ടോ എടുക്കാൻ വരുന്നവർ ഏറെയാണെന്നും ഇദ്ദേഹം പറയുന്നു.

ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷൻ്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി.

FACEBOOK POST

Scroll to Top