‘ഇനി ഇടിവെട്ട് വീഡിയോകള്‍ വരും’;നൊമ്പരമായി റാഞ്ചിയില്‍ നിന്നുള്ള സുബിയുടെ അവസാന യുട്യൂബ് വീഡിയോ

മിമിക്രിയിലൂടെ മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്.

കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്.തുടര്‍ന്നങ്ങോട്ട മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു.കരൾ മാറ്റി വക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിന് ഇടയിൽ ആയിരുന്നു സുബിയെ മ രണം കവർന്നത്. താരത്തിന്റെ സ്നേഹിതർ എല്ലാവരും തന്നെ വിതുമ്പലോടെയാണ് ഈ വാർത്ത ഉൾക്കൊണ്ടത്. കൃഷി, യൂട്യൂബ് ചാനൽ,ഷോകളുമായി മുന്നോട്ട് പോകുകയായിരുന്നു താരം .താരത്തിന് യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഝാര്‍ഖണ്ഡില്‍ പ്രോഗ്രാമിന് പോയപ്പോള്‍ ചിത്രീകരിച്ച മൂന്ന് വീഡിയോകളാണ് ഈ ചാനലില്‍ അവസാനമായി വന്നത്. റാഞ്ചി കൈരളി സ്കൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പ്രോഗ്രാമിനായാണ് സുബിയും സംഘവും എത്തിയത്. സാജന്‍ പള്ളുരുത്തി, ജയദേവ്, രാഹുല്‍ അടക്കം ഏഴുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയായിരുന്നു അവിടെ നടത്തിയത്. തിരക്കുകള്‍ കാരണമാണ് വീഡിയോകള്‍ തുടര്‍ച്ചയായി വരാത്തതെന്നും ഇനി മികച്ച വീഡിയോകള്‍ ഉണ്ടാവുമെന്നും സുബി അന്ന് പറഞ്ഞിരുന്നു.

Scroll to Top