ഈ ചിത്രങ്ങൾക്കിടയിൽ 13 വർഷങ്ങൾ കടന്നു പോയിരിക്കുന്നു ; ചിത്രം പങ്കുവെച്ച് സുഹാസിനി

ന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയാണ് സുഹാസിനി മണിരത്നം. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വയ്ക്കുകയായിരുന്നു സുഹാസിനി. ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി​ ആദ്യമായി സിനിമയിൽ അഭിനയരംഗത്തേക്ക് കടക്കുന്നത്.

13 വർഷത്തെ ഇടവേളയിൽ എടുത്ത രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ ഒരു സിനിമയുടെ ഷൂട്ടിനിടയിൽ എടുത്ത ചിത്രമാണ് ഇപ്പോൾ സുഹാസിനി വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുന്നത്. കൂടെ ചിത്രത്തെ കുറിച്ചു ഒരു കുറുപ്പും.”നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.

ഇന്ന് ഞങ്ങൾ ഷൂട്ടിന് വേണ്ടി അതെ സാരി സംഘടിപ്പിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നൽകുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.” സുഹാസിനി കുറിച്ചു.നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത് . “വർഷങ്ങൾ കടന്നുപോയി, പക്ഷേ ഇപ്പോഴും നിങ്ങൾക്ക് അതേ ഭംഗിയാണ്, അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരി,” എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.

Scroll to Top