‘ഈശോ ജോൺ കാറ്റാടിയ്‌ക്കൊപ്പം’ : ചിത്രം പങ്കുവച്ച് സുപ്രിയ: കമന്റുമായി ആരാധകർ !!!

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ, പൃഥ്വിയ്ക്ക് ഒപ്പമുള്ള തന്റെ ഒരു പുതിയ ചിത്രം പോസ്റ്റ് ചെയ്ത് സുപ്രിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘ഈശോ ജോൺ കാറ്റാടിയ്‌ക്കൊപ്പം’ എന്ന കുറിപ്പോടെയാണ് സുപ്രിയ ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.രസകരമായ കമന്റുകളാണ് സുപ്രിയയുടെ പോസ്റ്റിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. ഒരു മുഴുനീള ഫാമിലി എന്റർടയിനർ ആണ് ചിത്രം.’ലൂസിഫര്‍’ എന്ന തന്‍റെ പ്രഥമ സംവിധാന സംരംഭത്തിലൂടെ തന്നെ തന്നിലെ സംവിധായകനെ പൃഥ്വിരാജ് അടയാളപ്പെടുത്തിയിരുന്നു.

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സംവിധാനം ചെയ്യുന്നതിന് മുന്നേ കൊവിഡ് കാലത്തെ ആദ്യ ഇളവില്‍ അതിന്‍റെ പരിമിതികളില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണ് ‘ബ്രോ ഡാഡി’. പരിമിതമായ ലൊക്കേഷനുകളേ ഉപയോഗിച്ചിട്ടുള്ളുവെങ്കിലും വളരെ റിച്ചായ ഫ്രെയിമുകളിലൂടെ രണ്ട് കുടുംബങ്ങളുടെ കഥ, സൗഹൃദവും പ്രണയവും രസകരമായി അവതരിപ്പിക്കുകയാണ് ‘ബ്രോ ഡാഡി’യില്‍.തന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ ബ്രോ ഡാഡി അടുത്തിടെ അന്തരിച്ച സുപ്രിയയുടെ പിതാവിനാണ് പൃഥ്വി സമർപ്പിച്ചിരിക്കുന്നത്.

Scroll to Top