നെയ്മീന്റെ വിലയെക്കാൾ കൂടുതൽ നൽകി, ബാക്കി തുക കൂടെയുള്ളവർക്ക് എന്തെങ്കിലും വാങ്ങി കൊടുക്ക്, തൃശൂരിന് വേണ്ടെങ്കിലും സുരേഷേട്ടന് തൃശൂർ വേണം.

എം പിയും സിനിമ നടനുമായ സുരേഷ് ഗോപി ജനങ്ങൾക്ക് ഏറെ സഹായം ചെയുന്ന വ്യക്തിയാണ്.ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ച് അറിഞ്ഞ് പറ്റാവുന്ന സഹായങ്ങൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇദ്ദേഹം നൽകിയ വാക്ക് പാലിച്ച വാർത്തയാണ്.ശക്തൻ മാർക്കറ്റിന്റെ ദുരവസ്ഥ തെരഞ്ഞെടുപ്പ് സമയത്തിൽ ഇദ്ദേഹതിനോട് കച്ചവടക്കർ പറഞ്ഞിരുന്നു. ജയിച്ചാലും ഇല്ലെങ്കിലും ഇതിന് വേണ്ട സഹായം ചെയ്യുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ എപ്പോൾ എംപി ഫണ്ടിൽനിന്നു നൽകിയ ഒരു കോടി രൂപ അനുവദിച്ചു. പണം ഉപയോഗിച്ച് ചെയ്യാനിരിക്കുന്ന നവീകരണ പ്രവൃത്തികൾ മനസ്സിലാക്കാൻ അദ്ദേഹം ഇന്ന് നേരിട്ടെത്തുകയും ചെയ്തു.

അതുപോലെ തന്നെ മീൻ മാർക്കറ്റിലെത്തിയ അദ്ദേഹം മീൻ വാങ്ങാനും മറന്നില്ല. കറി വയ്ക്കാൻ നെയ്മീനാണ് അദ്ദേഹം വാങ്ങിയത്.സുരേഷ് ഗോപി മീനിന്റെ വില ചോദിച്ചതും സുരേഷേട്ടാ ഇങ്ങോട്ട് വായോ എന്ന് കച്ചവടക്കാരുടെ മൽസരവിളി ആയി. പിന്നാലെ ഒരു കച്ചവടക്കാരന്റെ സമീപമെത്തി മീനുകളുടെ പേരും വിലയും ചോദിച്ചു.ഏത് മീനാണ് കറി വെക്കാൻ നല്ലതെന്ന് ചോദിക്കുന്നു.നെയ്മീൻ ആണ് കറി വെക്കാൻ നല്ലതേന്ന് ഇദ്ദേഹം പറഞ്ഞു.ആറരകിലോയാളം തൂക്കം വരുന്ന മീനാണ് അദ്ദേഹം വാങ്ങിയത്. മൂവായിരം രൂപയ്ക്ക് അടുത്ത് വിലയും പറഞ്ഞു. പോക്കറ്റിൽ നിന്നും കാശെടുത്ത ശേഷം പറഞ്ഞതിലും കൂടുതൽ തുക നൽകിയ ശേഷം ബാക്കി പണം കൊണ്ട് മറ്റുള്ളവർക്കെന്തെങ്കിലും വാങ്ങി നൽകാനും പറഞ്ഞു.

Scroll to Top