‘നീ എനിക്ക് വിലയേറിയതാണ്’ ; പ്രണയിനിയ്ക്ക് പ്രണായാര്‍ദ്രമായ പിറന്നാള്‍ ആശംസയുമായി കാളിദാസ് !!

ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറലാവുന്നത് താരം പങ്കുവെച്ച ചിത്രമാണ്.മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ്.

പ്രണയിനിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് കാളിദാസ് പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.മരുഭൂമിയില്‍ തരണിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്. “നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. ! നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും,

പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്‌നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍ കുട്ടി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു”, എന്നായിരുന്നു കാളിദാസ് കുറിച്ചത്.ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദി എന്നാണ് തരിണി മറുപടിയായി കാളിദിസിന്റെ പോസ്റ്റിനുകമന്റ് ചെയ്തത്.’അമ്മ പാർവതിയും സഹോദരി മാളവികയും തരിണിക്ക് ആശംസയറിയിച്ച് എത്തിയിരുന്നു.

Scroll to Top