പശുവിനെ കറന്നും അച്ഛനൊപ്പം കല്ല്കെട്ട് പണിക്കും പോയി ടെസ്സ നേടിയത് യൂണിവേഴ്സിറ്റി റാങ്ക്.

കഷ്ടപാടിലും ബുദ്ധിമുട്ടിലും തന്റെ വിധിയെ പഴിക്കാതെ കിട്ടിയ സാഹചര്യങ്ങളിൽ സന്തോഷ്തോടെ ജീവിക്കുന്നവർ ചുരുക്കം ചിലരാണ്.അവരെ ഒക്കെ പോലെ ചിന്തിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. അത്തരത്തിൽ ഉള്ള ഒരു മിടുക്കിയെയെയാണ് ഇന്ന് എല്ലാവരും അഭിനന്ദിക്കുന്നത്. ഏലിയാമ്മ എന്ന ടെസ, തന്റെ കഷ്ടപ്പാടിലും പഠിച്ച് യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് നേടിയിരിക്കുകയാണ്.കണ്ണൂർ പരിയാരം സ്വദേശിയാണ് ടെസ, ടെസയുടെ വാക്കുകളിലേക്ക്,എന്റെ റോൾ മോഡൽ അച്ഛനാണ്. ഈ വിജയം അച്ഛനും അമ്മയ്ക്കുമുള്ളതാണ്. അങ്ങനെ പഠിക്കാൻ കൃത്യ സമയം എന്നില്ല. എനിക്ക് മൂഡ് ഉള്ളപ്പോൾ പഠിക്കും. ഞങ്ങൾ 4പെൺപിള്ളേർ ആണ്. വീട്ടിലെ അടുക്കള പണി പിന്നെ പുല്ല് ചെത്താൻ പോകാറുണ്ട്, പിന്നെ അച്ഛൻ കൂടെ ഹെൽപർ ഇല്ലാത്തപ്പോൾ കൂടെ പോകാറുണ്ട്. പ്രതികൂല സാഹചര്യത്തിലും നാം ജീവിക്കണ്ടേ, അതിനാണ് ഈ കരുതൽ.

അമ്മയുടെ ചികിത്സക്കായി കൃഷിയിടങ്ങൾ ഓരോന്നായി അച്ഛന് വിൽക്കേണ്ടി വന്നു. എട്ട് ഏക്കറോളം സമ്പാദ്യം ഉണ്ടായിരുന്നു.അമ്മ അഞ്ചിലേറെ ശസ്ത്രക്രിയ നടത്തിയപ്പോഴേക്കും 10 സെന്റ് ആയി ചുരുങ്ങി. ആ പത്തു സെന്റ് ഭൂമിയിൽ ഒരു വീടും നാലു പശുക്കളും ഉള്ള തൊഴുത്തും അത്യാവശ്യം പച്ചക്കറികളുമായി ജീവിച്ചു.അമ്മയുടെ ചികി ത്സയുമായി ബന്ധപ്പെട്ട് അമ്മയെ ശുശ്രൂഷിക്കാൻ ഉള്ളതിനാൽ കെട്ടു പണിക്കാരനായ അച്ഛന് മുഴുവൻ സമയം പണിക്കുപോകാൻ കഴിയാതെയായി. ചെറുപ്പം മുതലേ ജോലികൾ ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. അച്ഛനോടൊപ്പം കെട്ടുപണിക്ക് പോകുമായിരുന്നു. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്ക് അധ്യാപകരുടെ അനുമതി വാങ്ങി അമ്മയെ ശുശ്രൂഷിക്കാനും പശുക്കളെ കറക്കാനും ആയി വീട്ടിൽ ഓടിയെത്തുമായിരുന്നു.

Scroll to Top