പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടുന്നത്, നിരാശയിൽ കള്ളൻ, വൈറലായി കള്ളന്റെ കുറിപ്പ്.

മോഷ്ടിക്കാൻ കയറുന്ന കള്ളന്മാരും അവരുടെ കഥകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.പലപ്പോഴും വീടുകളിൽ കയറുമ്പോൾ ഓരോ അനുഭവങ്ങൾ ആണ് ഉള്ളത്. പലത് അതിക്രൂരവും പലത് തമാശയിൽ അവസാനിക്കുന്നതുമാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇന്ന് വാർത്തകളിൽ നിറയുന്നത്.സംഭവം ഇങ്ങനെ,കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളൻ അകത്തു കയറിയത്.ഒരു കടയില്‍ നിന്ന് കള്ളന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് പണം കിട്ടിയില്ല.

ഈ കടയില്‍ നിന്ന് കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ്സ്‌. ഇതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് എന്തെന്നോ,പോവാന്‍ നേരം, കള്ളന്‍ അവിടെ കിടക്കുന്ന ചില്ലു കഷണത്തില്‍ പേനക്കൊണ്ടെഴുതി. ‘‘പൈസ ഇല്ലെങ്കില്‍ എന്തിനാ ടാ,ഗ്ലാസ് പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു.പിറ്റേന്ന് പോലീസ് എത്തി അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ ഗ്ലാസ് കണ്ടത്.കള്ളന്റെ കയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. പിടിയിലായാല്‍ കയ്യക്ഷരം പരിശോധിക്കാന്‍ കൂടിയാണിത്. ഏതായാലും സംഭവം അങ്ങ് വൈറൽ ആയി.EnterWrite to

Scroll to Top