100% ഉറപ്പ് വിജയ് രാഷ്ട്രീയത്തിലേക്ക്, അഭിനയം നിർത്തുമോ താരം, ചോദ്യങ്ങളുമായി ആരാധകർ.

തമിഴ് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് കയറും എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ മനസിൽ ഉള്ളത്.ഈ രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെ, നടൻ വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.രാവിലെ ഒൻപത് മണി മുതൽ ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടികാഴ്ച. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംസാരിച്ചു.ചൊവ്വാഴ്ച 15 ജില്ലകളിൽ നിന്നുള്ള 115 ഭാരവാഹികളെയാണ് നേരിൽ കണ്ടത്. കൂടിക്കാഴ്ച ബുധനാഴ്ചയും തുടരും.

എന്നാൽ രാഷ്ട്രീയത്തിലേക്ക് ഉടൻ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിജയ് പങ്കുവച്ചിട്ടില്ലെന്നാണ് യോ​ഗത്തിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമയിൽ നിന്നും വിജയ് മൂന്ന് വർഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രവർത്തകർ തള്ളിയിട്ടുണ്ട്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് 10 പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് താരം നടത്തിയിരുന്നു. അന്ന് ഒരുപാട് നല്ല അഭിപ്രായം ആണ് താരം നേടിയത്. അത് കൂടാതെ പാവപെട്ടവർക്കുള്ള സഹായം താരം നൽകുന്നുണ്ട്.

video

video

Scroll to Top